follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ഇറ്റലിയിൽ നിന്നും ഓസ്ട്രിയയിലേയ്ക്ക് കുടിയേറുന്ന അഭയാർത്ഥികളെ തടയാൻ പട്ടാളത്തെ ഇറക്കി

അജിമോൻ മൂർത്തിക്കൽ » Posted : 26/08/2017



ഇറ്റലി : ഇറ്റലിയിൽ നിന്നും ഓസ്ട്രിയയിലേയ്ക്ക് കുടിയേറുന്ന അഭയാർത്ഥികളെ തടയാൻ മോട്ടോർവേ, റെയിൽവേ സ്റ്റേഷൻ, എമിഗ്രേഷൻ എന്നിവിടങ്ങളിൽ പട്ടാളത്തെ ഇറക്കി പരിശോധിക്കാൻ ഓസ്ട്രിയൻ ആഭ്യന്തരമന്ത്രി ഉത്തരവിട്ടു.

ഇറ്റലിയിൽ നിന്നും എത്തുന്ന ട്രാൻസ്‌പോർട്, മറ്റു വാഹനങ്ങളും ഓസ്ട്രിയൻ ബോർഡറിൽ നിന്നും 25 കിലോമീറ്റർ ദൂരത്തിൽ A 13 മോട്ടോർവേയിൽ ചെക്കിങ്ങു ആരംഭിച്ചു. ഇറ്റലിയിൽ നിന്നും എത്തിയ കാർഗോ ട്രെയിനിൽ കാലി ഓയിൽ ടാങ്കുകളിൽ നിന്നും രണ്ട് ആഫ്രിക്കൻ സ്ത്രീകളെയും, ആറ് ആണുങ്ങളെയും പട്ടാളം പിടികൂടുകയുണ്ടായി.

ഓരോ ഷിഫ്റ്റിലും ഏതാണ്ട് പതിനഞ്ചോളം പട്ടാളക്കാരെയാണ് ഡ്യൂട്ടിക്ക് ഇട്ടിരിക്കുന്നത്. യൂറോപ്പ് യൂണിയന്റെ കർശ്ശനമായ നിലപാടിനെ എതിർത്തുകൊണ്ടാണ് ഓസ്ട്രിയ ഇങ്ങനൊരു തീരുമാനം കൊണ്ടുവന്നിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഏതാണ്ട് 700 മുതൽ 1000 അഭയാര്ഥികളാണ് ഓരോ മാസവും ഇവിടെ കുടിയേറികൊണ്ടിരിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇനിയും ഇതിനെ അംഗീകരിക്കുവാൻ സാധിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ഓസ്ട്രിയ. 2015 ൽ 88000 അഭയാര്ഥികളും 2016 ൽ 42000 അഭയാർഥികളുമാണ് ഇവിടെ കുടിയേറിയിരിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+