Advertisment

പ്രവാസികൾക്ക് കൂടി എഴുതാൻ കഴിയും വിധം പി എസ് സി പരീക്ഷകൾ പുനക്രമീകരിക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

തിരുവനന്തപുരം : കോവിഡ് 19 മൂലം ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് കൂടി എഴുതാൻ കഴിയുന്ന രീതിയിൽ കേരള പി എസ് സി നടത്താനിരിക്കുന്ന പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. നിലവിലുള്ള വിമാന സർവീസുകൾ പ്രവാസികളെ നാട്ടിലെത്തിക്കാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ പ്രവാസികളായ ഉദ്യോഗാർത്ഥികൾക്ക്‌ പരീക്ഷ എഴുതാനായി നാട്ടിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

Advertisment

നിരവധി ഉദ്യോഗാർഥികളാണ് ഈ രീതിയിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.

ഏറെ പ്രയാസപ്പെട്ട് നാട്ടിൽ എത്തിച്ചേർന്ന ശേഷവും ക്വാറൻ്റീൻ അടക്കമുള്ള സുരക്ഷാ നടപടികൾക്കുള്ള കാലതാമസം കൂടി പരിഗണിക്കുമ്പോൾ ആഗ്രഹിച്ച പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്കയിലാണ് പല ഉദ്യോഗാർത്ഥികളും. കോവിഡിൻ്റെ പശ്ചാത്തലത്തിൽ വ്യാപകമായ തൊഴിൽ നഷ്ട സാധ്യത കൂടി ഉള്ളതിനാൽ പ്രവാസികളെ പി എസ് സി അനുഭാവ പൂർവം പരിഗണിക്കണം. ആഗസ്റ്റ് മാസത്തോടെ പി എസ്‌ സി പരീക്ഷകൾ പുനരാരംഭിക്കുമെന്ന അറിയിപ്പ് ഉദ്യോഗാർഥികളെ ഏറെ പ്രയാസത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

ഫുഡ് സേഫ്റ്റി ഓഫീസർ പോലുള്ള പരീക്ഷകൾ അഞ്ചു വർഷം കൂടുമ്പോഴാണ് എഴുതാൻ അവസരം കിട്ടുന്നത് എന്നതും പ്രായപരിധി കടന്നു പോകുമോ എന്നതും ഉദ്യോഗാർഥികളിൽ ആശങ്കയുണ്ടാക്കുന്നു.

ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് കൂടി എഴുതാവുന്ന രീതിയിൽ പരീക്ഷ നീട്ടി വെക്കുകയോ ഗൾഫിൽ നിന്നും എഴുതാവുന്ന രീതിയിൽ നോർക്ക വഴി ബദൽ സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യണമെന്നും പി.എസ്.സി ചെയർമാന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

pravasi fratanity
Advertisment