Advertisment

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു മടങ്ങാനിരുന്ന മലയാളി വീട്ടമ്മയെ സൗദിയിൽ മരിച്ചനിലയിൽ കണ്ടെത്തി

author-image
admin
New Update

തൃശൂര്‍:  മലയാളി വീട്ടമ്മയെ സൗദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജിന്റെ ഭാര്യ സുവര്‍ണ(43)യെയാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

മക്കളുടെ പരീക്ഷ കഴിഞ്ഞു പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്കു പോകാന്‍ തയാറെടുക്കുകയായിരുന്നു ഇവർ. ഏഴു വര്‍ഷമായി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സൗദി അറേബ്യയിലെ ഹഫൂഫിലാണ് ഇവർ താമസിച്ചിരുന്നത്.

publive-image

രാവിലെ പത്താം ക്ലാസ്സ് പരീക്ഷ എഴുതാന്‍ മകളെ സ്കൂളിലേക്ക് പറഞ്ഞയച്ച ശേഷം ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നു. പരീക്ഷ കഴിഞ്ഞു തിരിച്ചെത്തിയ മകള്‍ അമ്മ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അച്ഛനെ വിവരം അറിയിക്കുകയും അച്ഛൻജനല്‍ വഴി അകത്തു കടന്നു നോക്കിയപ്പോൾ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ആത്മഹത്യ കുറിപ്പ് സമീപത്ത് നിന്നും കണ്ടെത്തി. മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകാനുള്ള നടപടികള്‍ തുടങ്ങി. മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്.

Advertisment