Advertisment

ജന്മനാ കിടപ്പ് രോഗിയായ ലിബിമോന് സഹായഹസ്തവുമായി പ്രവാസികൾ

New Update

ചെങ്ങന്നൂർ: കോവിഡ് മഹാമാരി പ്രവാസികൾക്ക് വരുത്തിവെച്ച പ്രതിസന്ധികൾക്കിടയിലും ജന്മനാ കിടപ്പ് രോഗിയായ ലിബിമോന് (30)സഹായവും ആയി പ്രവാസികൾ മുന്നോട്ട് വന്നു.

Advertisment

publive-image

ഒമാൻ ഭവാൻ എഞ്ചിനിയറിംങ്ങ് കമ്പിനി ഫ്രണ്ട്സും ഖത്തർ മന്നായി ഫ്രണ്ട്സും ചേർന്ന് സമാഹരിച്ച 56,150.00 (അൻപത്തി ആറായരത്തി ഒരു നുറ്റി അൻപത് രൂപ) കഴിഞ്ഞ ദിവസം ലിബിമോൻ്റെ ഭവനത്തിലെത്തി മാതാവ് ആലീസ് ബാബുവിന് ജോൺസൺ മാത്യം കൈമാറി.

വാർത്ത വായിച്ചറിഞ്ഞാണ് മംഗലം പള്ളത്ത് ജോൺസൺ മാത്യം അദ്ദേഹത്തി്തിൻ്റെ ബി.ഈ.സി ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പിനോടും മന്നായി സുഹൃത്തുക്കളോടും വിഷയം പങ്ക് വെച്ചത്.

2018 ലെ മഹാപ്രളയത്തിൽ ഏറ്റവും കുടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ആലാ പഞ്ചായത്തിലെ ഒന്നാം വാർഡ്.ഏറെ താഴ്ന്ന പ്രദേശമായ ചാലുംപാടം പാടശേഖരത്തിന്റെ മധ്യത്തിൽ താമസിക്കുന്ന ലിബിനെ തേടിയാണ് ജനകീയ സമിതി,സൗഹൃദ വേദി പ്രവർത്തകർ എത്തിയത്.

ഒരു മഴ പെയ്താൽ പെട്ടന്ന് ഈ വീട്ടിൽ വെള്ളം കയറും.വീട്ടിലേക്ക് എത്തുവാൻ നല്ല വഴിയും ഇല്ല. ഇവർക്ക് പ്രളയത്തെ അതിജീവിക്കത്തക്ക വീടും ഇല്ല.പ്രളയത്തിൽ വലിയ ചെമ്പ് പാത്രത്തിൽ കയറ്റിയാണ് ലിബിനെ രക്ഷാപ്രവർത്തകർ ദുരിതാശ്വാസ കേന്ദ്രത്തിലെത്തിച്ച് ജീവൻ രക്ഷപെടുത്തിയത്.

ഓട്ടോ ഡ്രൈവറായ ബാബുവിൻ്റെ തുച്ഛമായ വരുമാനം കൊണ്ട് 2 മുറിയുള്ള ഒരു വീടിൻ്റെ നിർമ്മാണം തുടങ്ങിയെങ്കിലും അത് പാതി വഴിയില്ലാണ്.ഉൾ ഭിത്തികൾ പ്ലാസ്റ്ററിങ്ങ് നടത്തുതുകയോ ശുചി മുറികളോ പൂർത്തിയാക്കിയിട്ടില്ല. കോറോണ പ്രതിസന്ധി മൂലം പ്രവാസിയായിരുന്ന ലിബിൻ്റെ സഹോദരൻ എബി ഇപ്പോൾ തൊഴിൽ രഹിതനാണ്.

തിരുവോണ നാളിൽ ലിബിന് ഓണസമ്മാനമായി പ്രളയത്തെ അതിജീവിക്കുവാൻ കഴിയുന്ന നിലയിൽ ഉള്ള സൗകര്യം ഒരുക്കി കൊടുക്കുന്നത് സംബന്ധിച്ച് വാഗ്ദാനവുമായിട്ടാണ് ഡോ:ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സൗഹൃദ വേദി എത്തിയത്.

കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ സഹകരണത്തോടെ ലിബിന് പ്രളയത്തെ അതിജീവിക്കാൻ നിലവിലുള്ള വീടിനോട് ചേർന്ന് ശുചിമുറിയോട് കൂടിയുള്ള മുറിയും സൗകര്യവും ഒരുങ്ങുകയാണ്.മാതാപിതാക്കൾ ചേർന്ന് ആദ്യ ശില ഇട്ടതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ലിബിനെ സംബന്ധിച്ച് വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് 5 ലക്ഷം രൂപ ലിബിൻ്റെ വീട്ടിലേക്കുള്ള റോഡിൻ്റെ നിർമ്മാണത്തിനായി ചെങ്ങന്നൂർ എം.എൽ എ സജി ചെറിയാൻ അനുവദിച്ചിട്ടുണ്ട്.ഹിന്ദു ഐക്യവേദി സെക്രട്ടറി ഇ.എസ് ബിജു, ചെങ്ങന്നൂർ സൗഹൃദ കൂട്ടായ്മയും സംരഭത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.

എത്രയും വേഗത്തിൽ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കോടുകുളഞ്ഞി അമൃത ബിൽഡേഴ്സിനാണ് നിർമ്മാണ ചുമതല.ലിബിമോൻ്റെ മാതാവ് ആലീസ് ബാബുവിൻ്റെ പേരിൽ ഫെഡറൽ ബാങ്ക് ആലാ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 115901OOO73177.

IFSC code. FDRL0001159.

pravasi help
Advertisment