Advertisment

പ്രവാസികൾ കേരള വികസനത്തിന്‍റെ നട്ടെല്ല്: പി രാജീവ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി : പ്രവാസികൾ കേരള വികസനത്തിന്റെ നട്ടെല്ലാണെന്ന് 'കേരളീയ വികസനവും പ്രവസികളും'എന്ന വിഷയത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് പറഞ്ഞു.

Advertisment

publive-image

ഇന്ന് കേരളം ഭരിക്കുന്ന സർക്കാർ ഒരു പ്രവാസി സൗഹൃദ സർക്കാരാണെന്നും, കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ് പ്രവാസികളെയും കൂടി ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സാസ്‌കാരിക, സാമൂഹ്യ മേഖലയിലെ പ്രവാസികളുടെ സംഭാവനകളെ ശരിയായ രൂപത്തിൽ പരിഗണിക്കാൻ ശ്രമിച്ച ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്.

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചെത്തുന്നവർക്ക് വിവിധ തരത്തിലുള്ള തൊഴിൽ പദ്ധതികൾ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കല കുവൈറ്റിന്റെ മുഖ പ്രസിദ്ധീകരണമായ കൈത്തിരിയുടെ പുതിയ ലക്കത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

കല കുവൈറ്റ് ജനറൽ സെക്രട്ടറി സി കെ നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് വിവിധ സർക്കാർ ബോഡികളിലെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ വിശദീകരിച്ചു.

പിഎം ജാബിർ (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ - ഒമാൻ),ജോർജ് വർഗീസ് (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ - സൗദി അറേബ്യ), സുബൈർ കണ്ണൂർ (പ്രവാസി കമ്മീഷൻ അംഗം - ബഹ്‌റൈൻ) എൻ അജിത് കുമാർ (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ - കുവൈറ്റ്) കൂടാതെ വനിത വേദി കുവൈറ്റ് പ്രസിഡന്റ് രമ അജിത് എന്നിവർ വെബിനാറിൽ പങ്കെടുത്ത്‌ സംസാരിച്ചു. ഓൺലൈനിൽ ഒരേ സമയം നിരവധി പേരാണ് പരിപാടി വീക്ഷിച്ചത്. കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

pravasi issue
Advertisment