Advertisment

നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് തിരിച്ചു വരാൻ നോർക്ക വഴി പലിശ രഹിത വായ്പ ലഭ്യമാക്കണം: പ്രവാസി ജിദ്ദ

New Update

publive-image

Advertisment

ജിദ്ദ: സൗദി അറേബ്യയിൽ നിന്നും അവധിക്കു വന്നു യാത്രാ സൗകര്യമില്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് തിരിച്ചു വരാൻ വേണ്ടി നിലവിലുള്ള സാഹചര്യത്തിൽ ഭീമമായ വിമാന യാത്രാ ടിക്കറ്റിനു പുറമെ, മൂന്നാമതൊരു രാജ്യത്തു പതിനാലു ദിവസം താമസിച്ചു, വിവിധ ടെസ്റ്റുകൾ നടത്തി, പിന്നീട് സൗദിയിൽ എത്തിയതിനു ശേഷം ഏഴു ദിവസം ഇൻസ്റ്റിട്യുഷണൽ ക്വാറന്റയിൻ അടക്കം ലക്ഷങ്ങൾ ആണ് ചെലവ് വരുന്നത്.

സാധരണ പ്രവാസികളെ സംബന്ധിച്ചെടുത്തോളം അപ്രാപ്ര്യമാണ് ഈ ഭീമമായ ചിലവുകൾ. അതു കൊണ്ടു തന്നെ പലർക്കും സമയത്തിന് തിരിച്ചെത്താത്തതു മൂലം അവരുടെ ജോലി നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

നിലവിലുള്ള അവസ്ഥ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് എത്തിച്ചു കൊണ്ടെത്തിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് നോർക്കയുടെ ആഭിമുഖ്യത്തിൽ പലിശ രഹിത ലോൺ അനുവദിക്കുകയും തവണകളായി തിരിച്ചടക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കുകയും ചെയ്യാൻ കേരള സർക്കാർ തയ്യാറാകണമെന്ന് പ്രവാസി സാസ്കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രവാസ ലോകത്തുള്ള തൊഴിൽ നഷ്ടത്തിൻ്റെ തോത് വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രവാസികളെ സഹായിക്കുക എന്നുള്ളത് ഗവണ്‍മെന്‍റിൻ്റെ ബാധ്യതയാണ്. പ്രവാസ ലോകത്തെ ഏതു പ്രതിസന്ധിയും കേരളത്തിൻ്റെ സാമ്പത്തിക സാമൂഹ്യ മേഖലകളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടു് ഈ കാര്യത്തിൽ ശക്തമായി ഇടപെടേണ്ടതുണ്ട് എന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് റഹീം ഒതുക്കുങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി യോഗം പ്രവർത്തകരുടെ മാനസ്സികവും തൊഴിൽ പരവുമായ വിഷമതകൾ ലഘൂകരിക്കുന്നതിന്നായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു. ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും ട്രഷറർ സിറാജ് താമരശ്ശേരി നന്ദിയും പറഞ്ഞു.

soudi news
Advertisment