Advertisment

വർഗീയ പ്രചരണങ്ങളെ ചെറുക്കുക: പ്രവാസി ജിദ്ദ

New Update

publive-image

Advertisment

ജിദ്ദ: സംഘ് പരിവാറിന്റെ വംശീയ രാഷ്ട്രീയ അജണ്ടക്കനുസരിച്ച പൊതുബോധം വളർത്തും വിധം വിവിധ ഏജൻസികളുടെ യുക്തിരഹിതമായ റിപ്പോർട്ടുകളെ കൂടുതൽ പൊടിപ്പും തൊങ്ങലും വെച്ച് ജനങ്ങളിൽ ഭീതി പരത്തും വിധം പ്രചരിപ്പിക്കുന്നതിൽ നിന്ന് പൊതു പ്രവർത്തകരും മാധ്യമങ്ങളും പിന്മാറണമെന്ന് പ്രവാസി സാംസ്‌കാരിക വേദി സെൻട്രൽ കമ്മറ്റി ആവശ്യപ്പെട്ടു.

കുടിയേറ്റ തൊഴിലാളികളോടുള്ള വെറുപ്പും വംശീയ വിരോധവും വളർത്തും വിധമുള്ള കെട്ടുകഥകളാണ് പെരുമ്പാവൂർ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങളായി കേരളത്തിൽ തൊഴിലെടുക്കുന്നവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവർ. അവർ എന്തെങ്കിലും കുറ്റകൃത്യങ്ങളിലുൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വസ്തുതകൾ അന്വേഷിച്ച് പുറത്തുകൊണ്ടു വരികയാണ് വേണ്ടത്.

വർഗീയ ശക്തികൾ രാഷ്ട്രീയ വളർച്ച നേടിയെടുക്കാൻ മറ്റ് സം സ്ഥാനങ്ങളിൽ സ്വീകരിച്ച അതേ മാർഗ്ഗം തന്നെയാണ് കേരളത്തിലും ഉപയോഗിക്കുന്നത്. മതേതര ജനാധിപത്യ ബോധമുള്ള കേരള സമൂഹം വർഗീയ ഫാഷിസ്റ്റ് അജണ്ടകളെ പ്രതിരോധിക്കണമെന്നും സമാധാനവും സഹവർത്തിത്വവും കാത്തു സൂക്ഷിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി എം പി അഷ്‌റഫ് എന്നിവർ പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

jiddah
Advertisment