Advertisment

ജോസ് കെ. മാണിക്ക് പൂർണ പിന്തുണയെന്ന് പ്രവാസി കേരളാ കോൺഗ്രസ് എം. കുവൈറ്റ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : യുഡിഎഫിൽ നിന്ന് പുറത്താക്കിയ കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തിന് പിന്തുണയുമായി പ്രവാസി കേരളാ കോൺഗ്രസ് എം. കുവൈറ്റ്.

Advertisment

publive-image

കേരളജനതക്കു ആശയസമ്പുഷ്ടമായ അധ്വാനവർഗ്ഗ സിദ്ധാന്തം നൽകിക്കൊണ്ട് തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ അധ്വാനിക്കുന്ന ജനവിഭാഗത്തിനുവേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് കേരളാ കോൺഗ്രസ് എം. എന്ന് പ്രവാസി കേരളാ കോൺഗ്രസ് എം. കുവൈറ്റ്‌ അഭിപ്രായപ്പെട്ടു.

അതിന്റെ ജീവനാഡിയായിരുന്ന കെഎം മാണി സാർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളും ആശയങ്ങളും ശിരസാവഹിച്ചു അജയ്യരായി നിലകൊള്ളുമെന്നു പ്രവാസി കേരളാ കോൺഗ്രസ് എം. കുവൈറ്റ്‌ വിലയിരുത്തി.

സ്ഥാനമോഹികളായ ചിലർ സ്വന്തം സ്വാർത്ഥതക്കുവേണ്ടി പാർട്ടിയെ ബലിയാടാക്കാൻ അനുവദിച്ചുകൂടായെന്നും കേരളാ കോൺഗ്രസിന്റെ ആത്മാഭിമാനം വാനോളം ഉയർത്തി ചെയർമാൻ ജോസ് കെ. മാണി കൈക്കൊണ്ട തീരുമാനം ഉചിതമായി.

വർധിത ഊർജ്ജത്തോടെ ഏകകണ്ഠമായി ജോസ് കെ. മാണിയോടൊപ്പം നിലകൊള്ളുമെന്നും പ്രസ്ഥാനത്തിന്റെ അന്തസു നിലനിർത്താൻ പാർട്ടി ചെയർമാൻ ജോസ് കെ. മാണി എടുക്കുന്ന ഉറച്ച തീരുമാനങ്ങൾക്ക് പരിപൂർണ പിന്തുണ നൽകുമെന്നും പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ, സെക്രട്ടറി ജോബിൻസ് ജോൺ, ട്രെഷറർ സുനിൽ തൊടുക എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Advertisment