Advertisment

പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മീനു മോൾക്ക് സമ്മാനവുമായി പ്രവാസി മലയാളി ഫെഡറേഷൻ

New Update

publive-image

Advertisment

കോട്ടയം: കടുത്തുരുത്തി പഞ്ചായത്തിൽ താമസിക്കുന്ന മീനു ബാബുവിന് പ്രവാസി മലയാളി ഫെഡറേഷൻ സമ്മാനമായി ആൻഡ്രോയ്ഡ് ടിവി, സ്റ്റഡി ടേബിൾ, എക്സിക്യൂട്ടീവ് ചെയർ, റീച്ചാർജബിൾ ടേബിൾ ലാമ്പ് എന്നിവ നൽകി.

കടുത്തുരുത്തി കെഎസ് പുരം കാവുങ്കൽ ബാബുവിൻ്റെയും മിസ്സിയുടെയും മൂത്തമകളായ മിനു കടുത്തുരുത്തി സെൻറ് മൈക്കിൾസ് സ്കൂളിലെ വിദ്യാർത്ഥിയാണ്. അരയ്ക്കുതാഴെ പൂർണമായും തളർന്ന പരസഹായം കൊണ്ടുപോലും ഒരടി നടക്കാൻ കഴിയില്ല.

publive-image

പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മീനു ബാബുവിനെ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൈനമ്മ സാജു മെമെൻ്റോ നൽകി ആദരിച്ചു.

പഠനോപകരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്തിൻറെ ഭാഗത്തുനിന്നും ഉള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തൻ കാല, പി എം മാത്യു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി സുനിൽ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേഷ്മ വിനോദ്, ലിൻസി എലിസബത്ത്, സ്മിത, പിഎംഎഫ് കേരള സ്റ്റേറ്റ് കോർഡിനേറ്റർ ബിജു കെ തോമസ്, കേരള സ്റ്റേറ്റ് പ്രസിഡൻറ് ബേബി മാത്യു എന്നിവർ സംസാരിച്ചു.

പിഎംഎഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ കുട്ടിയുടെ തുടർ ചികിത്സയ്ക്ക് ആവശ്യമായ മെഡിസിനുകൾ പ്രവാസി മലയാളി ഫെഡറേഷൻ നൽകുമെന്നും തുടർന്നുള്ള എല്ലാ സഹായവും ഇനിയും പ്രതീക്ഷിക്കാം എന്നും പറഞ്ഞു.

pmf
Advertisment