Advertisment

കുവൈറ്റിൽ നിന്ന് ഇന്നലെ നാട്ടിലെത്തിച്ച രോഗിയായ പ്രവാസി മരണത്തിന് കീഴടങ്ങി

New Update

കുവൈത്ത്‌ : കുവൈറ്റിൽ നിന്ന് ഇന്നലെ കോഴിക്കോട്ടേക്ക്‌ പോയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ മരണമടഞ്ഞു. കാഞ്ഞങ്ങാട്‌ സ്വദേശി പടിഞ്ഞാർ അബ്ദുള്ള (70) ആണു ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണമടഞ്ഞത്‌.

Advertisment

publive-image

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഇന്നലെ ആശുപത്രിയിൽ നിന്ന് നേരിട്ട് എയർപോർട്ടിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു.

രാത്രി 10.30ന്ന് കോഴിക്കോട് വിമാന താവളത്തിൽ എത്തിയ ഇദ്ദേഹത്തെ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ എത്തിച്ചു.അവിടെ നിന്ന് ഇന്ന് കാലത്താണു മരണം സംഭവിച്ചത്‌..

ഈ മാസം 9നുള്ള കേരളത്തിലേക്കുള്ള ആദ്യ വിമാനത്തിൽ ഇദ്ദേഹത്തിനു സീറ്റ്‌ ലഭിക്കൻ അപേക്ഷിച്ചെങ്കിലും എംബസ്സിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല ഇതോടെ കാസർഗോഡ് ജില്ലാ അസോസിയേഷൻ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ സി.എച്ച്‌. മുഹമ്മദ്‌ കുഞ്ഞിയുടെ നേത്രത്വത്തിലുള്ളവരുടെ ശ്രമ ഫലമായാണു കഴിഞ്ഞ ദിവസത്തെ കോഴിക്കോട്‌ വിമാനത്തിൽ നാട്ടിൽ എത്തിക്കുവാൻ സാധിച്ചത് .റെസ്റ്റോറന്റ്‌ വ്യാപാരിയായ പരേതണ് . ഭാര്യ ആത്തിക്ക. 5 മക്കളുമുണ്ട്

pravasi malayali death
Advertisment