Advertisment

പ്രവാസി മലയാളി ഫെഡറേഷൻ കുടുംബസംഗമവും പ്രവാസി ദിനാഘോഷവും ജനുവരി 9,10, തീയതികളിൽ

New Update

publive-image

Advertisment

ന്യൂയോര്‍ക്: ന്യൂയോർക് പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പ്രവാസി ദിനാഘോഷവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും സംയുക്തമായി ജനുവരി 9,10 തീയതികളിൽ സംഘടിപ്പിക്കുന്നു. പ്രവാസി ദിനത്തോടനുബന്ധിച്ചു പത്താം തീയതി കുടുംബ സംഗമം വൈകിട്ട് 3 മണിക്ക് ഡോക്ടർ മോൻസി മാവുങ്കലിന്റെ അധ്യക്ഷതയിൽ മലയാളി ഫെഡറേഷൻ ഹെഡ് ക്വാർട്ടേഴ്സിൽ പൂർണ്ണമായും കോവിഡ മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തപെടുകയെന്നു സംഘാടകർ അറിയിച്ചു.

ആഘോഷ പരിപാടികളോടനുബന്ധിച്ച് പ്രവാസി ദിന സന്ദേശവും, ക്രിസ്തുമസ്, ന്യൂ ഇയർ, കലാ കായിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും. സിനിമ സീരിയൽ താരങ്ങൾ, കലാ സാംസ്കാരിക നേതാക്കന്മാർ, എന്നിവരും പരിപാടിയിൽ പങ്കെടുക്കും. കൂടാതെ കരിമരുന്ന് പ്രയോഗവും, തുടർന്നുള്ള വിരുന്നു സൽക്കാരത്തിലും കുടുംബസമേതം എല്ലാവരും വന്നു പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു .

പ്രവാസി മലയാളി ഫെഡറേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റി കോർഡിനേറ്റർ ബിജു കെ തോമസ്, പ്രസിഡൻറ് ബേബി മാത്യു, സെക്രട്ടറി ജിഷിൻ പാലത്തിങ്ങൽ, ട്രഷറർ ഉദയകുമാർ എന്നിവരാണ് പരിപാടികൾക്ക് നേത്വത്വം നൽകുന്നത്. പിഎംഎഫ് സ്ഥാപക നേതാവ് മാത്യു മൂലേച്ചേരിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചികൻ, ഗ്ലോബൽ പ്രസിഡന്റ് എംപി സലിം, ജനറൽ സെക്രട്ടറി വർഗീസ് ജോൺ എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകും.

 

us news
Advertisment