പ്രവാസി മലയാളി ഫെഡറേഷൻ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

New Update

ന്യൂയോർക് :കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാർക്കുന്ന മലയാളികൾ അഭിമുഘീ കരിക്കുന്ന വിവിധ വിഷയങ്ങളും അവരുടെ അവകാശങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.

Advertisment

publive-image

ജൂൺ 21 തിങ്കളാഴ്ച സൂം പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ച പരിപാടിയിൽ ഡോ ;വി കെ അജിത്കുമാർ യോഗ ക്ലാസ്സിനു നെത്ര്വത്വം നൽകി. ,മാനസികവും ആത്മീകവുമായ തലങ്ങളെ സ്പർശിച്ചു ശാരീരതിന്റെയും മനസ്സിന്റെയും മാറ്റമാണ് യോഗാസനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡോ അജിത് കുമാർ ഓർമിപ്പിച്ചു.അമേരിക്കയിൽ നിന്നും ഇൻഡോ അമേരിക്കൻ യോഗ ഇന്സ്ടിട്യൂറ്റ് സ്‌ഥാപകനും യോഗപരിശീലകനുമായ തോമസ് കൂവള്ളൂര് പ്രായോഗികാ യോഗാപരിശീലനം എങ്ങനെ അനുദിന ജീവിതത്തിൽ പ്രയോജനം ചെയുമെന്ന് വിശദീകരിച്ചു .

തുടർന്നു നടന്ന ചോദ്യോത്തര സെസ്സ്ഷനിൽ മോഹൻകുമാർ, മോഹൻ നായർ ,ജേഷിന് പാലത്തിങ്ങൽ ,റാണി അനിൽകുമാർ ,നജീബ് എം ,ഡോ വിമല , പി പി ചെറിയാൻ പങ്കെടുത്തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും സാമൂഹ്യാ മാധ്യമങ്ങൾ വഴി പങ്കെടുത്തു .

പി എം എഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ , പ്രസിഡന്റ് എം പി സലിം, സെക്രട്ടറി വര്ഗീസ് ജൊൺ , ചെയര്മാന് ഡോ ജോസ് കാനാട്ട്, യു എസ് എ കോർഡിനേറ്റർ ഷാജി രാമപുരം, കേരള കോർഡിനേറ്റർ ബിജുതോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

pravasi malayali federation
Advertisment