Advertisment

മൂന്ന് വർഷങ്ങൾ കൊണ്ട് മൂവായിരം ഗാനങ്ങൾ രചിച്ച് പതിനായിരങ്ങളുടെ ഹൃദയം കവർന്ന് ഒരു പ്രവാസി മലയാളി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: പതിനായിര കണക്കിന് ജനങ്ങളുടെ ഹൃദയം കവർന്ന് ഒരു പ്രവാസിമലയാളി ആയിരക്കണക്കിന് ഗാനങ്ങൾ രചിക്കുകയാണ് ; ഗിന്നസ് ലക്ഷ്യം വെച്ച്. കൊല്ലം ജില്ലയിൽ ശക്തി കുളങ്ങരയിൽ സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ അധ്യാപകൻ ആയിരുന്ന എഫ്. ബെഞ്ചമിന്റെയും എലിസബത്ത് ബെഞ്ചമിന്റെയും മകൾ ആണ് ജസ് ലെറ്റ് ബഞ്ചമിൻ.കുവൈറ്റിൽ എ.ബി.ബി.യിൽ അകൗണ്ടാന്റ് കൂടിയാണ് ജസ്ലെറ്റ് ബെഞ്ചമിൻ .ഇവർ രചിക്കുന്ന ഗാനങ്ങൾ ജനഹൃദയങ്ങളെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നു.

Advertisment

publive-image

ഈ കമ്പ്യൂട്ടർ യുഗത്തിൽ ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും സ്വാധീനം ഏറെ ഉള്ള കാലഘട്ടത്തിൽ എഴുത്തിന്റെ മേഖലയിൽ മുന്നേറി കൊണ്ടിരിക്കുകയാണ് ജസ്ലെറ്റ് ബെഞ്ചമിൻ. മനുഷ്യരുടെ ഹൃദയങ്ങളിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ നിറയ്ക്കുന്ന ദൈവിക ഗീതങ്ങളാണ് ജെസ്‌ലെറ് എഴുതുന്നത്.

2017 ൽ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ നിന്നും 1000 ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചതിനു നാഷണൽ റെക്കോർഡും 2019 ൽ 1500 പാട്ടുകൾ രചിച്ചു ലോക റെക്കോർഡും ജസ്ലെറ്റ് കരസ്ഥമാക്കിയിരുന്നു. വളരെ ചിട്ടയായ ജീവിത ക്രമീകരങ്ങളിൽ കൂടിയാണ് തിരക്കുള്ള ഔദ്യോഗിക ജീവിതത്തിനു ഇടയിലും ഇത്രയും ഗാനങ്ങൾ രചിക്കുവാൻ സാധിച്ചതെന്ന് ജസ് ലെറ്റ് പറഞ്ഞു.

publive-image

"ദൈവം നൽകിയ അത്ഭുത കൃപ "എന്നാണ് ജസ്ലെറ്റ് ഈ താലന്തിനെ വിശേഷിപ്പിക്കുന്നത്. കാരണം വെറും മൂന്നു വർഷങ്ങൾ കൊണ്ടാണ് ഇത്രയും രചന നടത്തിയത്.നൂറിൽ അധികം പാട്ടുകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.80 പാട്ടുകൾ സ്വന്തമായി പ്രൊഡ്യൂസ് ചെയ്തതാണ്. പല പാട്ടുകളും ടി വി ചാനലുകളിൽ വരുന്നുണ്ട്. ജെസ്‌ലെറ്റിന്റെ കുടുംബത്തിന്റെ പ്രോത്സാഹനം ഇതിന്റെ പിന്നിൽ ഉണ്ട്. 2019 ഒക്ടോബറിൽ 2000 മലയാളം പാട്ടുകളും 1000 ഇംഗ്ലീഷ് പാട്ടുകളും പൂർത്തിയാക്കിയിരിക്കുകയാണ് ജസ്ലെറ്റ്.

എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിനോട് നന്ദി പറയുകയാണ് ജെസ്‌ലെറ്. തന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരോടും പാട്ടുകൾ കേട്ടിട്ട് നല്ല വാക്കുകൾ പറയുന്നവരോടും പ്രത്യേകിച്ച് തന്റെ കഴിവിനെ മാനിച്ചു അംഗീകാരങ്ങൾ നൽകിയ യൂണിവേഴ്സൽ റെക്കോർഡ് ഫോറം പ്രതിനിധികളോടും ജെസ്‌ലെറ് ഏറെ നന്ദി രേഖപ്പെടുത്തുന്നു. ജെസ്‌ലെറ് സ്വന്തമായി മൂന്നു സി ഡി കൾ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. തന്റെ ചിന്തകൾ ഉൾപ്പെടുത്തിയ പുസ്തകവും കവിത സമാഹാരവും 2019 ൽ പബ്ലിഷ് ചെയ്തിരുന്നു. ഈ പുസ്തകങ്ങളും ജനങ്ങളെ വളരെ അധികം ആകർഷിച്ചു കൊണ്ടിരിക്കുന്നു.

കോമേഴ്‌സിലും കമ്പ്യൂട്ടർ പ്രോഗ്രാമിങിലും മാസ്റ്റർ ഡിഗ്രി നേടിയിട്ടുള്ള അവിവാഹിതായ ജെസ്‌ലെറ് ബെഞ്ചമിന്റെ ലക്ഷ്യം ഇനി ഗിന്നസ് റിക്കോർഡാണ്.

Advertisment