ഡാര്‍ലിംഗ്.. ഡാര്‍ലിംഗ്.. ഡ്രിങ്ക്, റൊമാന്റിക് സ്വീറ്റ്, ഹോട്ട് കപ്പിള്‍ ചിക്കന്‍, ഹണി ബണ്ണി ഫിഷ്‌ … കുവൈറ്റില്‍ പ്രണയദിനത്തെ വരവേല്‍ക്കാന്‍ സ്പെഷ്യല്‍ വാലന്റൈന്‍സ് വിരുന്നൊരുക്കി മലയാളി റസ്റ്റോറന്റ് !!

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 12, 2019

കുവൈറ്റ്:  പരസ്പരം സ്നേഹിക്കുന്നവരുടെ ദിവസമാണ് ഫെബ്രുവരി 14.  അന്ന് ലോകം വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നു.  പ്രണയം ആഘോഷമാക്കാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള ദിവസമാണിത്. സ്നേഹം കൈമാറാനും സ്നേഹത്തിന്റെ പ്രതീകമായ സമ്മാനം കൈമാറാനും കൊതിക്കുന്നവര്‍ക്കും കാത്തിരിക്കുന്നവര്‍ക്കുമുള്ള അവസരമാണ് വാലന്റൈന്‍സ് ഡേ അഥവാ പ്രണയദിനം.

വാലന്റൈന്‍സ് ഡേ കമിതാക്കള്‍ക്ക് മാത്രമാണെന്നായിരുന്നു പഴയ രീതി.  പക്ഷേ മനസില്‍ പ്രണയം സൂക്ഷിക്കുന്ന ആര്‍ക്കും പ്രിയങ്കരമാണ് ഈ ദിനം.  ദമ്പതികള്‍ക്കും പരസ്പരം ഇഷ്ടം പങ്കിടാന്‍ വേണ്ടി തെരഞ്ഞെടുക്കുന്ന ഒരാഘോഷമായി പ്രണയദിനം മാറുകയാണ്. കാമുകീ കാമുകന്മാരില്‍ നിന്നും ദമ്പതികളിലേക്കുള്ള പ്രണയത്തിലാണ് പുതിയ കാലത്തെ വാലന്റൈന്‍സ് ദിനം.

ഈ പ്രണയദിനത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് റസ്റ്റോറന്റുകളും ബേക്കറികളും ഐസ്ക്രീം പാര്‍ലറുകളുമെല്ലാം.

കുവൈറ്റിലെ കാലിക്കറ്റ് ലൈവ് റസ്റ്റോറന്റും ഈ വര്‍ഷം പ്രണയദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്.  അതിനായി സ്നേഹമൂറുന്ന പേരുകളുമായി പ്രത്യേക വിഭവങ്ങള്‍ തന്നെയാണ് ഇവര്‍ കമിതാക്കള്‍ക്കും ദമ്പതികള്‍ക്കുമായി ഒരുക്കിയിരിക്കുന്നത്. പ്രണയം വഴിഞ്ഞൊഴുകുന്ന സാഹചര്യമൊരുക്കി പരസ്പരം മധുരവും വിഭവങ്ങളും ആസ്വദിക്കാനുള്ള തയാറെടുപ്പാണ് കാലിക്കറ്റ് ലൈവ് റസ്റ്റോറന്റ് ഒരുക്കുന്നത്.

പ്രണയദിനമായ 14 ന് കാലിക്കറ്റ് ലൈവ് ഒരുക്കുന്ന വാലന്റൈന്‍സ് പാര്‍ട്ടിയുടെ മെനു തന്നെ അത്യാകര്‍ഷകമാണ്.

ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്ന വെല്‍ക്കം ഡ്രിങ്കോടുകൂടിയാണ് തുടക്കം. സ്റ്റാര്‍ട്ടര്‍ ഹോട്ട് കപ്പിള്‍ ചിക്കനും ഹണി ബണ്ണി ഫിഷുമാണ്.

റെഡ് പേള്‍ ബീഫ്, ഹാര്‍ട്ട് പൊട്ടറ്റോ ചിക്കന്‍, വെനസ് ഗോള്‍ഡന്‍ ഫിഷ്‌ എന്നിവയാണ് മെയിന്‍ കോഴ്സായി ഒരുങ്ങുന്നത്. റൊമാന്റിക് സ്വീറ്റാണ് അടിപൊളി ഡസേര്‍ട്ട് ആയി ഒരുങ്ങുന്നത്.

ഇവ്വിധം പ്രണയം തുളുമ്പുന്ന സാഹചര്യമൊരുക്കിയാണ് കാലിക്കറ്റ് ലൈവ് ഇത്തവണത്തെ വാലന്റൈന്‍സ് ദിനം അണിയിച്ചൊരുക്കുന്നത്.

×