അബു ദാബിയില്‍ ദിവ്യ വിമലിൻറെ നേതൃത്വത്തിൽ ‘രാഗസുധ- 2018’ ഏപ്രില്‍ 20 ന്

ഗള്‍ഫ് ഡസ്ക്
Monday, April 16, 2018

അബു ദാബിയിലെ പ്രശസ്ത സംഗീത അധ്യാപികയായ ദിവ്യ വിമലിൻറെ നേതൃത്വത്തിൽ രാഗസുധ- 2018 എന്ന കർണാടക സംഗീത പരിപാടി അബു ദാബി ISC പ്രധാന ഓഡിറ്റോറിയത്തിൽ ഏപ്രിൽ 20ന് വൈകിട്ട് നാലുമണിക്ക് അരങ്ങേറും.

അഞ്ചര മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നും എത്തുന്ന പ്രമുഖ കർണാടക സംഗീത വിദ്വാൻ ബ്രഹ്മശ്രീ ചന്ദ്രമന നാരായണൻ നമ്പൂതിരി മുഖ്യാ തിഥിയായി എത്തിച്ചേരുo . ഗുരുവന്ദനത്തോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ എഴുപതോളം കുട്ടികൾ വിവിധ കൃതികൾ ആലപിക്കും.

പക്കമേളത്തിൽ വയലിൻ കാർത്തിക്ക് മേനോൻ , മൃദംഗം മുട്ടറ രാജേന്ദ്രൻ , ഘടം ശ്രുതിനാഥ്‌ എന്നിവർ അകമ്പടിയേകും. ശാസ്ത്രീയ സംഗീത രംഗത്തും പിന്നണി ഗാന രംഗത്തും തന്റേതായ മുഖമുദ്ര പതിപ്പിച്ചിട്ടുള്ള ദിവ്യ വിമൽ( M.Phil-Music) കഴിഞ്ഞ ഏഴ് വർഷമായി അബു ദാബിയിൽ ഇരുന്നൂറിലധികം കുട്ടികൾക്ക് സംഗീതം പകർന്നു നൽകിയിട്ടുണ്ട്.

2012 , 2016 വർഷങ്ങളിലും സമാനമായ സംഗീത പരിപാടികൾ ദിവ്യ വിമലിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ടെങ്കിലും ഇത്ര വിപുലമായ രീതിയിൽ അബു ദാബിയിൽ തന്നെ ഇത് ആദ്യമായാണ്.

×