Advertisment

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സ് ഒഴിവ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കും. ബി.എസ്.സി, എംഎസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള നഴ്‌സുമാര്‍ക്കാണ് നിയമനം.

Advertisment

publive-image

കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ (മുതിര്‍ന്നവര്‍, കുട്ടികള്‍), എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്, മെഡിക്കല്‍ & സര്‍ജിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് (പൂരുഷന്‍/വനിത) എന്നി വിഭാഗങ്ങളിലാണ് നഴ്‌സുമാരുടെ ഒഴിവ്. സൗദി ആരോ ഗ്യമന്ത്രാ ലയത്തിന്റെ ഷെഡ്യൂള്‍ പ്രകാരം 2019 ഒക്‌ടോബര്‍ 15 മുതല്‍ 20 വരെ ന്യൂഡല്‍ഹിയില്‍ അഭിമുഖം നടക്കും.

താല്‍പര്യമുള്ളവര്‍ saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, വെളുത്തപശ്ചാത്തലത്തിലുള്ള ഫുള്‍ സൈസ് ഫോട്ടോ, ആധാര്‍, പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ എന്നിവ ഒക്‌ടോബര്‍ 10-ന് മുമ്പായി സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) 0471-2770577, 2770544 നമ്പരുകളിലും ലഭിക്കും.

Advertisment