Advertisment

ആൻറിയ 'ഫിയസ്റ്റ – 2019' പത്മശ്രീ മധു ഉത്ഘാടനം ചെയ്തു

author-image
admin
Updated On
New Update

- പി. എം. അബ്ദുൽ റഹിമാൻ, അബുദാബി

Advertisment

അബുദാബി:  അങ്കമാലി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ അങ്കമാലി എൻ. ആർ. ഐ. അസോസ്സിയേഷൻ (ആൻറിയ) അബുദാബിയുടെ വാർഷിക ആഘോഷങ്ങള്‍ 'ഫിയസ്റ്റ - 2019' പത്മശ്രീ മധു ഉത്ഘാടനം ചെയ്തു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ ഒരുക്കിയ 'ഫിയസ്റ്റ - 2019' ല്‍ മുഖ്യ അതിഥികള്‍ ആയി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്‌റ്റിസ്‌ കുര്യൻ ജോസഫ്, അങ്കമാലി എം. എൽ. എ. റോജി എം. ജോൺ, സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി, കെ. ചന്ദ്രസേനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

publive-image

ആൻറിയ അബു ദാബി പ്രസിഡണ്ട് സ്വരാജ് കെ. ജെ. അദ്ധ്യക്ഷത വഹിച്ചു. ഫിയസ്റ്റ-2019 ജനറൽ കൺവീനർ ജസ്റ്റിൻ പോൾ സ്വാഗതവും ജോയിന്റ് കൺവീനർ ജോമോൾ റെജി നന്ദിയും പറഞ്ഞു. ആൻറിയ അബു ദാബി ജനറൽ സെക്രട്ടറി രാജേഷ്‌ കുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ചലച്ചിത്ര മേഖലയിൽ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ആൻറിയ അബു ദാബിയുടെ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് 'ചലച്ചിത്ര രത്ന പുരസ്കാരം’ നൽകി പത്മശ്രീ മധുവിനെ ആദരിച്ചു.

ഗൾഫ് മേഖലയിലെ മികച്ച റേഡിയോ നിലയത്തിനുള്ള 'ഗ്ലോബൽ വോയ്‌സ് അവാർഡ്' പ്രവാസി ഭാരതി റേഡിയോ മേധാവി കെ. ചന്ദ്ര സേനന്‍ ഏറ്റു വാങ്ങി. അംഗങ്ങളുടെ കുട്ടികൾക്കുള്ള അക്കാഡ മിക് എക്സലൻസ് അവാർഡ്, ബിസിനസ്സ് എക്സലൻസ് അവാർഡ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.

publive-image

സിനിമാറ്റിക് ഡാൻസ് - കരോൾ ഗാന മത്സരങ്ങള്‍ എന്നിവ യോടെ ആയിരുന്നു ഫിയസ്റ്റ - 2019 ആഘോഷങ്ങൾക്ക് തുടക്കമായത്. സാൻഡ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ അവതരിപ്പിച്ച സാൻഡ് ആർട്ട്‌ ഷോ വേറിട്ട അനുഭവം ആയിരുന്നു. അങ്കമാലിയുടെ ഭൂപ്രകൃതികളും, ആൻറിയ അബു ദാബിയുടെ പ്രവർത്തന മേഖലകളും പത്മശ്രീ മധുവിന്റെ ചിത്രവും ഉദയന്റെ വിരൽ തുമ്പിലൂടെ മണലിൽ വിടർന്ന കാഴ്ച പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

ആൻറിയ അബു ദാബി മ്യൂസിക് ബാൻഡ് 'ഈണം' കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും അംഗങ്ങളുടെ കുട്ടികൾ അവതരി പ്പിച്ച വൈവിധ്യങ്ങളായ കലാപരിപാടികളും അയ്മ മ്യൂസിക് മെല്ലോ അവതരിപ്പിച്ച ഗാനമേളയും കോമഡി ഷോയും ഫിയസ്റ്റ - 2019 ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. തനി നാടൻ അങ്കമാലി സദ്യ ഫിയസ്റ്റ -2019 ന്റെ പ്രത്യേകതയായിരുന്നു.

Advertisment