Advertisment

ആസ്ക് ഐ ഐ ടിയൻസ് അബുദാബിയിൽ പ്രവര്‍ത്തനം ആരംഭിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും വിദ്യാഭ്യാസ പരിശീലന രംഗത്ത് സജീവമായ 'ആസ്‌ക് ഐ. ഐ. ടി. യൻസ്' അബുദാബിയിൽ പരിശീലന കേന്ദ്രം ആരംഭിച്ചു.

Advertisment

ഇന്ത്യയിലെ പ്രമുഖ വിദ്യാ ഭ്യാസ സ്ഥാപനങ്ങളായ എ. ഐ. ഐ. എം. എസ്., ഐ. ഐ. ടി., എൻ. ഐ. ടി., ഐ. ഐ. ഐ. ടി. തുടങ്ങിയവയിലും മറ്റു വിദേശ സർവ്വ കലാശാലകളിലും പ്രവേശനം നേടുന്നതിനുള്ള പരീക്ഷ കൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന പരിശീലന ക്ലാസ്സു കളാണ് 'ആസ്‌ക് ഐ. ഐ. ടി.യൻസ്' നൽകി വരുന്നത്.

publive-image

അബുദാബി ഇലക്ട്ര റോഡിലെ ഹോണ്ടാ ഷോറൂ മിനു പിന്നിലെ എ. ഡി.സി. പി. ടവർ (ബി) യിലാണ് അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി 'ആസ്‌ക് ഐ. ഐ. ടി.യൻസ്' അബുദാബി പ്രവർത്തനം ആരംഭിച്ചത്.

പ്രവാസി വിദ്യാർത്ഥികൾക്ക് ജീ, നീറ്റ്, സാറ്റ്, എം-സാറ്റ് പരീക്ഷകൾക്കായുള്ള പരിശീലനത്തിന് വൻ തുക മുടക്കി നാട്ടിലേക്ക് പോകാതെ യു. എ. ഇ. യിൽ തന്നെ പഠനാവസരം ഒരുക്കുകയാണ് ആസ്‌ക് ഐ. ഐ. ടി. യൻസിന്റെ ലക്ഷ്യം എന്ന് ഡയറക്ടർ രമേഷ് പണിക്കർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഐ. ഐ. ടി. യിൽ നിന്ന് ഉന്നത വിജയം നേടിയ വരും സമർത്ഥരുമായ അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ 'ആസ്‌ക് ഐ. ഐ. ടി. യൻസിന്റെ പ്രത്യേകത ആയിരിക്കും എന്ന് ഡയറക്ടറും കോ - ഫൗണ്ടറുമായ നിഷാന്ത് സിൻഹ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ ഉൾക്കൊണ്ട് യുവ തലമുറയുടെ താൽപര്യങ്ങൾക്ക് അനു സരിച്ച് ഏറ്റവും നവീനമായ വിവര സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് 'ആസ്‌ക് ഐ. ഐ. ടി. യൻസിന്റെ ക്ലാസ്സുകൾ ഒരുക്കുന്നത്.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾ ക്കും ഉപകാരപ്രദമാകും വിധം മൊബൈൽ ആപ്പ് വഴിയുള്ള പഠന രീതിയും അവലംബിക്കുന്നു എന്നും അധികൃതർ അറിയിച്ചു.

യു. എ. ഇ. യിലെ അടുത്ത അദ്ധ്യയന വര്‍ഷം തുടങ്ങുന്ന ഏപ്രിൽ ആദ്യവാരം ആദ്യ ബാച്ചി ന്റെ ക്ലാസ്സുകൾക്ക് തുടക്കമാവും. ഏഴാം തരം മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പരിശീലനം നല്‍കുന്നുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.

ആസ്‌ക് ഐ. ഐ. ടി.യൻസ് ജനറൽ മാനേജർ സതീഷ് റാവു, ഡയറക്ടർ എൻ. വി. മോഹൻ ദാസ്, അബുദാബി സെന്റർ മാനേജർ വിനീത് ഗാന്ധി, ഹൈലൈൻ ഗ്രൂപ്പ് ഡയറ ക്ടർ വി. ജി. ശ്രീജൻ എന്നിവർ വാര്‍ത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്ക് : +971 2 44 42 245. +971 55 814 5487 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment