Advertisment

അബുദാബി സാംസ്കാരിക വേദി ചിത്ര രചന - കളറിംഗ് മത്സരം ജനുവരി 25 ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി കലാ – സാംസ്കാരിക കൂട്ടായ്മയായ അബുദാബി സാംസ്കാരിക വേദി, സ്കൂൾ വിദ്യാർത്ഥികൾക്കായി (ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ) ചിത്ര രചന - കളറിംഗ് മത്സരം നടത്തുന്നു.

publive-image

സാംസ്കാരിക വേദി രക്ഷാധികാരി ആയിരുന്ന എം . കെ . രവി മേനോന്റെ സ്മരണാർത്ഥം ജനുവരി 25 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ മുസ്സഫയിലെ അഹല്യ ആശുപത്രി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ചിത്ര രചന - കളറിംഗ് മത്സരത്തില്‍ പങ്കെടുക്കുവാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ പേരു വിവരം ജനുവരി 20 നു മുമ്പായി samskarikavedhi@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ 055 – 7059 769, 050 – 6711 437 ഫോൺ നമ്പറിലോ അറിയിക്കണം.

Advertisment