Advertisment

ഫോട്ടോഗ്രാഫി മത്സരവും പ്രദര്‍ശനങ്ങളും

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫോട്ടോഗ്രാഫിയുടെ സാധ്യകള്‍ക്ക് അവസരമൊരുക്കി അബുദാബി മലയാളി സമാജം ഒരു ദിവിസത്തെ മുഴുനീള പരിപാടികള്‍ക്ക് വേദിയൊരുക്കുന്നു. സെമിനാര്‍, പൊതുജനങ്ങള്‍ക്കായുള്ള സംശയ നിവാരണ ചര്‍ച്ച, പ്രദര്‍ശനങ്ങള്‍, നാടകം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടകളുമായാണ് അബുദാബി മലയാളി സമാജം 2018 ഒക്ടോബര്‍ 19 ന് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

Advertisment

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി, അമേച്വര്‍ ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങള്‍ക്കായി യഥാക്രമം 'മരുഭൂമിയുടെ പ്രണയം', 'പ്രവാസം' എന്നീ വഷയങ്ങളിലാണ് മത്സരം നടക്കുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും മറ്റു ആകര്‍ഷകങ്ങളായ സമ്മാനങ്ങളുമാണ് നല്‍കുന്നത്. പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ എത്തുന്ന മത്സരത്തില്‍ യു എ ഇയിലെ പ്രവാസി മലയാളികള്‍ക്കാണ് പങ്കെടുക്കാന്‍ സാധിക്കുക.

അബുദാബി മലയാളി സമാജത്തിന്റെ അമ്പാതാണ്ടുകളുടെ ചരിത്രം പറയുന്ന വിത്യസ്തമായ ഫോട്ടോ പ്രദര്‍ശനവും പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാരുടെ സൃഷ്ടികളുടെ പ്രദര്‍ശനവും ഈ പരിപാടുയുടെ പ്രത്യേകതയാണ്. കൂടാതെ സെമിനാറും ആധുനിക ഫോട്ടോഗ്രാഫിയുടെ സങ്കേതങ്ങളെ കുറിച്ചുള്ള ചര്‍ച്ചാ ക്ലാസ്സുകളും പൊതുസമൂഹത്തിന് സൃഷ്ടിപാരമായ അവബോധമൊരുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

രാത്രി 7.30 കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫറുടെ ജീവിതം പ്രമേയമായി സമാജം ഒരുക്കുന്ന ഇരകള്‍ എന്ന നാടകം അരങ്ങേറും. തുടര്‍ന്ന് ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തപ്പെടും എന്ന് മലയാളി സമാജം ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം ഓഫീസ് 025537600, കെ.വി. ബഷീര്‍ (ആര്‍ട്സ് സെക്രട്ടറി) 050 2737406 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment