Advertisment

അബുദാബി സാംസ്‌കാരിക വേദി ധീര ജവാൻമാരെ ആദരിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  അബുദാബി സാംസ്‌കാരിക വേദി ഇന്ത്യൻ റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ടിച്ച യു.എ.ഇയിൽ ജോലി ചെയ്യുന്ന ധീര ജവാൻമാരെ ആദരിക്കുന്നു.

Advertisment

publive-image

ഇന്ത്യൻ സൈന്യത്തിൽ തങ്ങളുടെ സേവനം രാജ്യത്തിന്‌ വേണ്ടി സമർപ്പിക്കുകയും ശേഷിച്ച കാലം പ്രവാസ ജീവിതം നയിക്കുകയും ചെയ്യുന്ന മുപ്പതു മുൻകാല സൈനികരെ ജനുവരി 24 നു മുസ്സഫ അഹല്യ ഹോസ്പിറ്റൽ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിക്കും.

യു.എ.ഇ യിൽ ജോലി ചെയ്യുന്ന മുൻകാല സൈനികർ അവരുടെ പേര് വിവരം ഉള്ള മുൻകാല സൈനികർ അവരുടെ പേര് വിവരം ജനുവരി 15 നു മുമ്പായി 055 7059769, 050 6711437, നമ്പറിലോ samskarikhavedhi@gmail.com എന്ന ഇ മെയിലിലോ നല്കണമെന്ന് സംഘാടകർ അറിയിക്കുന്നു.

തുടർച്ചയായി ഇതു ഏഴാമത്തെ വർഷമാണ് സാംസ്‌കാരിക വേദി റിപ്പബ്ലിക്ക് ദിനത്തിൽ മുൻകാല സൈകികരെ ആദരിക്കുന്നത്.

Advertisment