Advertisment

ദേശീയദിനത്തോടനുബന്ധിച്ചു നടന്ന മെഗാ മെഡിക്കൽ ക്യാമ്പിന് വന്‍ ജനപങ്കാളിത്തം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ബഹ്‌റൈൻ:  ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈനും ഡിസ്കവർ ഇസ്ലാമും അൽഹിലാൽ ഹോസ്പിറ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പില്‍ വിവിധ ദേശക്കാരായ ആയിരത്തിലേറെ പേർ പങ്കെടുത്തു.

Advertisment

publive-image

പതിവിനു വിപരീതമായി രക്ത പരിശോധനയ്ക്ക് പുറമെ ആവശ്യമുള്ള സ്പെഷ്യലിസ്റ്റുകളുടെ കണ്ട് സൗജനൃ പരിശോധനയും നടത്താനുള്ള സൗകരൃം ആളുകള്‍ക്ക് ഏറെ ഉപകാരപ്രദമായി.

publive-image

രക്ത പരിശോധനയിലൂടെ കിഡ്നി, ലിവർ, കൊളെസ്ട്രോൾ, പ്രഷർ, ഷുഗർ എന്നിവയുടെ പരിശോധനകളാണ് നടത്തിയത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ നീണ്ടു നിന്ന ക്യാമ്പില്‍ നിരവധി സാമൂഹൃ പ്രവര്‍ത്തകരും പ്രമുഖരും ആശംസകളര്‍പ്പിക്കാനെത്തി.

publive-image

ബഹ്റൈന്‍ പ്രതിനിധികളായി അബ്ദുള്ള അസ്നാന്‍, ഹസ്സന്‍ ബുക്കമ്മസ് എന്നിവരും ഡിസ്കവര്‍ ഇസ്ലാം പ്രതിനിധികളായ ഷെയ്ക്ക് മൂസ്സ മുസ്തഫ, മംഹമ്മദ് സുബൈര്‍, സയ്യിദ് താഹിര്‍, സെയ്ദ് ,യൂസുഫ് എന്നിവരും അല്‍ ഹിലാല്‍ ഗ്രൂപ്പ് പ്രതിനിധികള്‍ ആസിഫ്, ശരത് ചന്ദ്രൻ, ലിജോയ് , ഇന്തൃന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ , സോമന്‍ബേബി, ഐ.സി ആര്‍ എഫ് ചെയര്‍മാന്‍ അരുള്‍ദാസ്, കെ.സി.എ പ്രസിഡണ്ട് സേവി മാത്തുണ്ണി, ഇന്തൃന്‍ സ്കൂള്‍ എക്സികൃുട്ടീവ് കമ്മറ്റിയംഗം അജയകൃഷ്ണന്‍, പൊതു പ്രവര്‍‍ത്തകരായ ജോണ്‍ ഫിലിപ്പ്, ബിജു മലയില്‍ ,അജിത് കുമാർ, വി. സി. ഗോപാലൻ, സത്യൻ പേരാമ്പ്ര , സല്‍മാനുല്‍ ഫാരിസ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

publive-image

ഫൈസല്‍.എഫ്.എം, സയ്യിദ് , ജൃോതിഷ് പണിക്കര്‍, റീന രാജീവ്, ജഗത് കൃഷ്ണകുമാര്‍, മോനി ഒടികണ്ടത്തില്‍, ജെ .രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഹോസ്പിറ്റല്‍ വിഭാഗം കണ്‍വീനര്‍ മണികുട്ടന്‍, രാജ് ഉണ്ണികൃഷ്ണന്‍, ഷൈജു കന്‍പത്ത്, ഷില്‍സ റിലീഷ്,ബിസ്മിയരാജ് , നിഷ രാജീവ്, സുമിത സതീഷ്,സുജ മോനി, ശോഭ നായർ എന്നിവര്‍ നിയന്ത്രിച്ചു.

publive-image

publive-image

Photo Credit : Sathyan Perambra

Advertisment