Advertisment

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ഡിസ്കവർ ഇസ്ലാം അൽ ഹിലാൽ ഹോസ്പിറ്റലിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ വൻ ജന പങ്കാളിത്തം

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:  ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസ്കവർ ഇസ്‌ലാമും അൽഹിലാൽ ഹോസ്റല്പ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ ആയിരത്തിരതിലധികം പേർ പങ്കെടുത്തു.

Advertisment

publive-image

രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന ക്യാമ്പിൽ കിഡ്നി, ലിവർ, ഷുഗർ, കൊളെസ്ട്രോൾ എന്നിവ അറിയാനുള്ള രക്തപരിശോധനയും, കുട്ടികളുടെ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഇ എൻ ടി, കണ്ണ് രോഗ വിദഗ്ദർ, സ്കിൻ, ഓർത്തോ, അങ്ങിനെ എല്ലാവിഭാഗത്തിലുമുള്ള വിദഗ്ധരുടെ പരിശോധനയും പൂർണ്ണമായും സൗജന്യമായി നടത്തിയ ക്യാമ്പിൽ മഴ പോലും തടസ്സമാവാതെ ഉച്ചവരെ സമൂഹത്തിൽ എല്ലാ തുറകളിലുമുള്ള ആയിരത്തോളം പേരെത്തി അവസരംഉപയോഗപ്പെടുത്തി.

ക്യാമ്പിനിടയ്ക്കു നടന്ന ദേശീയ ദിനാഘോഷ ചടങ്ങിൽ ബഹ്രൈനിലെയും ഇന്ത്യയിലെയും സാമൂഹ്യ രംഗത്തുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.

publive-image

ഡിസ്കവർ ഇസ്ലാം പ്രധിനിധി സെയ്ദ് ഹനീഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ചെയർമാൻ എഫ്. എം. ഫൈസൽ സ്വാഗതം പറഞ്ഞു.

ബഹ്‌റൈൻ പാർലിമെന്റ് അംഗം ഹസ്സൻ ബുഖമ്മാസ്‌ ചടങ്ങ് ഉൽഘാടനം ചെയ്തു. മുൻ മുൻസിപ്പൽ കൗൺസിലർ അബ്‌ദുള്ള അസ്‌നൻ, മുൻ ഇന്ത്യൻ സ്കൂൾ ചെയര്മാൻ അബ്രഹാം ജോൺ, ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ്‌ സ്റ്റാലിൻ ജോസഫ്, സാമൂഹ്യ പ്രവർത്തകൻ റഫീക്ക് അബ്ദുള്ള, ഐ. സി. ആർ. എഫ് സെക്രട്ടറി ജോൺ ഫിലിപ്പ്,ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്,

publive-image

ജഗത് കൃഷ്ണകുമാർ, റീനാ രാജീവ്, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രധിനിധികളായ ലിജോയ്, പ്യാരിലാൽ, ജ്യോതിഷ് പണിക്കർ, തോമസ് ഫിലിപ്പ്, ജേക്കബ് തെക്കുംതോട്, എബി തോമസ്, ജോർജ്, അജിജോർജ് എന്നിവർ ദേശീയ ദിനാശംസകൾ നേർന്നു. ചാരിറ്റി വിംഗ് കൺവീനർ മണിക്കുട്ടൻ നന്ദി പറഞ്ഞു.

publive-image

ട്രെഷറർ ഷൈജു കമ്പത്, സിന്ധു അജി, നിഷ രാജീവ്‌, സിംല ജാസ്സിം,ഷീജ ജേക്കബ്, രാജീവൻ. ജെ, എൻ രാജീവൻ എന്നിവർ മെഡിക്കൽ ക്യാമ്പിനും .മുഹമ്മദ്‌ താരിഖ്, യൂസുഫ്. കെ. പി, ഇമ്രാൻ ഉമ്പാട്, മറിയം മാബേൽ, അൽമ, ലൈല, ഫാത്തിമ, ഫാറൂഖ് എന്നിവർ ദേശീയ ദിനാഘോഷ ചടങ്ങുകൾക്കും നേതൃത്വം നൽകി.

Advertisment