Advertisment

ബഹ്‌റൈനില്‍ തൊഴിലാളികൾക്കായി ഹൃദയസ്പർശം ആറാമത് കാർഡിയാക് സെമിനാർ സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ബഹ്‌റൈൻ:  "ഹൃദയസ്പർശം" കാർഡിയാക് കെയർ ഗ്രൂപ് ബഹ്‌റൈൻ ആറാമത് കാർഡിയാക് സെമിനാറും സി.പി.ആർ. പരിശീലനവും അസ്‌കർ എം.സി.എസ്.സി. ക്യാമ്പിൽ വച്ച് സംഘടിപ്പിച്ചു.

Advertisment

publive-image

കാർഡിയാക് കെയർ ഗ്രൂപ് രക്ഷാധികാരി സുധീർ തിരുനിലത്തിന്റെ സ്വാഗതത്തോടെ ആരംഭിച്ച സെമിനാറിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ കൺസൽട്ടൻറ് കാർഡിയോളോജിസ്റ് ഡോ. സോണി ജേക്കബ് ഹൃദ്രോഗത്തെക്കുറിച്ചുള്ള വിശദമായ ക്ലാസ്സും, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സർവിസ് ലൈൻ ഹെഡും, ലൈസൺ ഫിസിഷ്യനും ആയ ഡോ. ബാബു രാമചന്ദ്രൻ പൊതു ആരോഗ്യത്തെക്കുറിച്ചും, അസ്രി മെഡിക്കൽ സെന്റർ ഒക്യുപേഷണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മനോജ് കുമാർ, ഡോ. ദിലീപ് എന്നിവർ ചൂട് ബന്ധപ്പെട്ട രോഗങ്ങളെകുറിച്ചുമുള്ള ക്ലാസ്സും തൊഴിലാളികൾക്കായി എടുത്തു.

publive-image

തുടർന്ന് തൊഴിലാളികൾക്ക് സി.പി.ആർ. പരിശീലനവും നടത്തി. ഏകദേശത്തെ മുന്നൂറോളം തൊഴിലാളികൾ പങ്കെടുത്ത സെമിനാർ കാർഡിയാക് കെയർ ഗ്രൂപ് അംഗങ്ങൾ ആയ രാജീവൻ, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ, മണിക്കുട്ടൻ, ശ്രീജ ശ്രീധരൻ, സതീഷ്, രാകേഷ് ശർമ്മ എന്നിവർ നിയന്ത്രിച്ചു.

publive-image

publive-image

Advertisment