Advertisment

ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ്, മലയാളി മനസ്സ് (MM Team) മായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ബഹറൈൻ:  ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് (IBD) ബഹറൈൻ ചാപ്റ്റർ , മലയാളി മനസ്സ് ( MM Team) ന്റെ സഹകരണത്തോടെ ഈ വർഷത്തെ ആദ്യത്തെ രക്തദാന ക്യാമ്പും, ബഹറൈനിൽ ആദ്യമായി പ്ലേറ്റ്ലറ്റ് ഡൊണേഷൻ ക്യാമ്പും സംഘടിപ്പിച്ചു. വനിതകൾ അടക്കം നൂറിൽ കൂടുതൽ പേർ പങ്കെടുത്തു.

Advertisment

publive-image

കിംഗ് ഹമദ് ആശുപത്രിയിൽ മാർച്ച് 1 വെള്ളിയാഴ്ച 8 മണി മുതൽ നടന്ന ക്യാമ്പിന് ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് കോ- ഓർഡിനേറ്റേഴ്‌സ് ആയ അമൽദേവ്, മണികുട്ടൻ, ജഗത് കൂടാതെ മലയാളി മനസ്സ് ( MM Team) രക്ഷാധികാരി ബഷീർ അമ്പലായി, പ്രസിഡൻറ് സിജോ ജോസ്, സെക്രട്ടറി അനിരുദ്ധൻ, ജോയിന്റ് സെക്രട്ടറി ജീന എബി, മീഡിയ കൺവീനർ സുഭാഷ് തോമസ്, ട്രഷറർ എബി മോൻ, പ്രോഗ്രാം കോർഡിനേറ്റർ ആനന്ദ്, സുരേഷ് പുത്തൻ വിളയിൽ മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും എന്നിവരും ചേർന്ന് നേതൃത്വം നൽകി.

publive-image

publive-image

Advertisment