Advertisment

ബഹ്‌റൈനിൽ കൊല്ലം പ്രവാസി അസോസിയേഷൻ രണ്ടാം ഘട്ട സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ: കോവിഡ് 19 കാരണം ബഹ്‌റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കഴിഞ്ഞ ഒരു മാസമായി ഒന്നാം ഘട്ട ഡ്രൈ ഫുഡ് വിതരണം നടത്തിയ കൊല്ലം പ്രവാസി അസോസിയേഷൻ രണ്ടാം ഘട്ട സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചു.

Advertisment

റംസാൻ വൃതമായതോട് കൂടി കൂടുതലും ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ആണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ബുസൈത്തീനിലെ ലേബർ ക്യാമ്പിൽ ഡ്രൈ റേഷൻ നൽകിയായിരുന്നു തുടക്കം.

publive-image

ഇതുവരെ പ്രയാസമനുഭവിക്കുന്ന ഇരുനൂറിലധികം പ്രവാസികൾക്ക് സഹായം എത്തിക്കാൻ കഴിഞ്ഞതായും തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലെ പ്രയാസമനുഭവിക്കുന്നവർക്കുള്ള ഭക്ഷണ സാധനങ്ങളുടെ വിതരണം ഉണ്ടാകുമെന്നു പ്രസിഡന്റ് നിസാർ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.

കൂടാതെ പ്രയാസമനുഭവിക്കുന്നവർക്കു ബന്ധപ്പെടാനായി കെ. പി. എ ഹെല്പ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ബഹ്‌റൈനിലെ പത്ത് ഏരിയ കേന്ദ്രീകരിച്ചു കൊല്ലം പ്രവാസി അസോസിയേഷന്റെ ഏരിയ കമ്മിറ്റികൾ വഴിയാണ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ദുരിതമനുഭവിക്കുന്ന പ്രവാസികളെ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടു പോകാൻ ആവശ്യമായ നടപടികൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൈകൊള്ളണമെന്നും സംഘടന വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Advertisment