Advertisment

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബുദൈയ ഏരിയ കമ്മിറ്റി രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:   ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ ഏരിയ കമ്മിറ്റി ആയി ബുദൈയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

Advertisment

publive-image

ബുദൈയ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി കൺവീനർ നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു . സെക്രെട്ടറി ജഗത് കൃഷ്ണകുമാർ എക്സിക്യൂട്ടീവ് അംഗങ്ങളെ പരിചയപ്പെടുത്തി.

തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ കിഷോർ കുമാർ , ജിതിൻ എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബുദൈയ ഏരിയ കമ്മിറ്റി ഭാരവാഹികൾ 

പ്രസിഡന്റ് - പ്രസാദ് കൃഷ്ണൻ കുട്ടി

സെക്രെട്ടറി - ഷൈൻ ദേവ്

ട്രെഷറർ - ചന്ദ്രശേഖരൻ സുജിത്

വൈസ് പ്രെസിഡന്റ്റ് - അനിൽ കുമാർ ടി.എസ്.

ജോ. സെക്രെട്ടറി - രാജേഷ് ബാബു .

ബുദൈയയിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 38395229, 36525403 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment