Advertisment

ബഹ്‌റൈനിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി - വനിതാ വിഭാഗം സെമിനാറും സൗജന്യ ഹെൽത്ത് ചെക്കപ്പും സംഘടിപ്പിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി - വനിതാ വിഭാഗം സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്‌പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് ബഹ്‌റൈനിൽ ഉള്ള വനിതകൾക്കായി സെമിനാറും, സൗജന്യ ഹെൽത്ത് ചെക്കപ്പും സംഘടിപ്പിക്കുന്നു.

Advertisment

publive-image

സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്‌പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ വച്ച് 2019 ഡിസംബർ 6 നു രാവിലെ 9 മണി മുതൽ ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി സ്പെഷ്യലിസ്റ് ഡോ. രജനി രാമചന്ദ്രൻ Hormon Dysfunctions in Women, Breast Cancer - Importance of early prevention and cure എന്നീ വിഷയങ്ങളിൽ വനിതകൾക്കായി സെമിനാർ എടുക്കുന്നതാണ്.

തുടർന്ന് ഈ വിഷയങ്ങളിൽ ഡോക്ടറോട് സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും.കൂടാതെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ഹെൽത് ചെക്കപ്പിൽ Total Cholesterol, Blood Sugar, Creatinine, SGPT, Blood Pressure എന്നീ സൗജന്യ ടെസ്റ്റുകൾ ഉണ്ടാകും.

Thyroid Test, Vitamin D Test, HbA1c, Liver Function Test, Renal Function Test എന്നിവ ഡിസ്‌കൗണ്ട് റേറ്റിൽ ക്യാമ്പിൽ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . ഈ അവസരം ബഹ്‌റൈനിൽ ഉള്ള എല്ലാ വനിതകളും വിനിയോഗിക്കണം എന്ന് കെ.പി.സി വനിതാ വിഭാഗം ഭാരവാഹികൾ അറിയിച്ചു.

വിശദവിവരങ്ങൾക്ക് വിളിക്കാം 3929 3112, 3839 5229. ഈ ലിങ്കിൽ കൂടി നിങ്ങളുടെ പേര് രെജിസ്റ്റർ ചെയ്യാവുന്നതാണ്.

https://tinyurl.com/t9nmq9x

Advertisment