Advertisment

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ വനിതകൾക്കായി നടത്തിയ സെമിനാർ ശ്രദ്ധേയമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ: കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്‌പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് വനിതകൾക്കായി സെമിനാറും, സൗജന്യ ഹെൽത്ത് ചെക്കപ്പും സംഘടിപ്പിച്ചു.

Advertisment

publive-image

ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി സ്പെഷ്യലിസ്റ് ഡോ. രജനി രാമചന്ദ്രൻ Hormon Dysfunctions in Women, Breast Cancer - Importance of early prevention and cure എന്നീ വിഷയങ്ങളിൽ വനിതകൾക്കായി എടുത്ത സെമിനാറിൽ 50 ലധികം വനിതകൾ പങ്കെടുത്തു.

publive-image

കൂടാതെ വനിതകൾക്കായി പ്രത്യേകം ഹെൽത് ചെക്കപ്പും സംഘടിപ്പിച്ചിരുന്നു. വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷയായിരുന്ന ചടങ്ങിന് സെക്രട്ടറി ശ്രീജ ശ്രീധരൻ സ്വാഗതവും , വൈസ് പ്രസിഡന്റ് ലിഞ്ചു അനു നന്ദിയും പറഞ്ഞു.

publive-image

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ആശംസകൾ അറിയിച്ചു. വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ലക്ഷ്മി സന്തോഷ് കുമാർ, രജിത സജികുമാർ, ഷാനി അനോജ്, മാനസ രതിൻ, അലിസൺ ഡ്യുബെക്ക് , രമ്യ ഗിരീഷ്, രാജി ചന്ദ്രൻ, റസീല മുഹമ്മദ്, സീന നിഹാസ് , ഷീജ സലിം, സോജാ ശ്രീനിവാസൻ, ജെൻസി ഉമ്മച്ചൻ, സൗമ്യ സജി എന്നിവർ നേതൃത്വം നൽകി.

തുടർന്നും വനിതകൾക്കായി ഇതുപോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment