Advertisment

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:  ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.

Advertisment

publive-image

ഏരിയ കോ -ഓർഡിനേറ്റർ ഹരി എസ്. പിള്ളയുടെ സ്വാഗതത്തോടെ മുഹറഖ് മലയാളി സമാജം ഹാളിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി കൺവീനർ നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു .

അസി. സെക്രെട്ടറി കിഷോർ കുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് ഏരിയ കോ -ഓർഡിനേറ്ററുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

മുഹറഖ് ഏരിയ കമ്മിറ്റി ഭാരവാഹികൾ 

പ്രസിഡന്റ് - ജോസ്‌ മോൻ

സെക്രെട്ടറി - ഷാഫി മുഹമ്മദ് കുഞ്ഞു

ട്രെഷറർ - എം. കെ അഭിലാഷ്

വൈസ് പ്രെസിഡന്റ്റ് - നിഹാസ് നസീർ

ജോ. സെക്രെട്ടറി - രാഖിൽ ആർ. എൽ.

മുഹറഖിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 6639 6542, 3231 9084 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment