Advertisment

ബഹ്‌റൈൻ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:  ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

Advertisment

publive-image

ഏരിയ കോ -ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞിന്റെ സ്വാഗതത്തോടെ ഈസ്റ് റിഫാ ബഹ്‌റൈൻ ഡോജോയിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സെക്രെട്ടറി ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ജോ. കൺവീനർ വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും നടത്തി. ജോ. സെക്രെട്ടറി കിഷോർ കുമാർ സംഘടനയുടെ നിലവിലെ കാര്യങ്ങൾ വിശദീകരിച്ചു. ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.

publive-image

സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആയ സന്തോഷ് കുമാർ, സജീവ്, ബിനു കുണ്ടറ, ജിതിൻ, മനോജ് ജമാൽ, റെജീഷ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്ററായ മുഹമ്മദ് കുഞ്ഞിന്റെ മേൽനോട്ടത്തിൽ റിഫ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

റിഫ ഏരിയ കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്റ് - ജിബിൻ ജോയ്

സെക്രെട്ടറി - അൻഷാദ് എം. പി.

ട്രെഷറർ - അനിൽ കുമാർ

വൈസ് പ്രെസിഡന്റ്റ് - ദിൽഷാദ് രാജ്‌

ജോ. സെക്രെട്ടറി - ഷിബു സുരേന്ദ്രൻ

റിഫയിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 39007142, 33006777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment