Advertisment

അബൂബക്കറിന് ബഹ്‌റൈന്‍ ലാല്‍ കെയെര്‍സിന്റെ കൈത്താങ്ങ്

New Update

ബഹ്‌റൈന്‍:  ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ മാസത്തെ ചികിത്സാ ധനസഹായം വൃക്ക സംബന്ധമായ രോഗത്താല്‍ വിഷമിക്കുന്ന മലപ്പുറം ജില്ലയിലെ , തവനൂര്‍ സ്വദേശി അബൂബക്കറിന്‍റെ തുടര്‍ചികിത്സക്കായി നല്‍കി.

Advertisment

publive-image

കഴിഞ്ഞ നാലു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കുന്ന അബൂബക്കറിനു വേണ്ടി ധനസഹായം ബഹറിനില്‍ ഉള്ള കുടുംബസുഹൃത്ത്‌ നസീറിന് ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ട്രെഷറര്‍ ഷൈജു കൈമാറി.

publive-image

പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ആയ ടിറ്റോ, പ്രജില്‍, അരുണ്‍, വൈശാഖ്, സോനു, മണിക്കുട്ടന്‍, വിഷ്ണു, തുളസിദാസ്, ശരത്, പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു. തുടര്‍ ചികിത്സയ്ക്കും , മരുന്നിനും പണമില്ലാതെ വിഷമിക്കുന്ന രോഗബാധിതനായ അബൂബക്കറിനു സുമനസ്സുകളുടെ സഹായം ഇനിയും ആവശ്യമാണ്‌. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക 0091-8086959045.

Advertisment