ലാല്‍കെയേഴ്സ് മെഗാമെഡിക്കല്‍ ക്യാമ്പില്‍ നിറഞ്ഞ ജനപങ്കാളിത്തം

ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Monday, October 8, 2018

കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി പ്രതിമാസ ജീവകാരുണ്യമെന്ന രീതിയില്‍ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തിലെ ചാരിറ്റിയുടെ ഭാഗവും ഗാന്ധിജയന്തി ആഘോഷത്തിന്‍റെ ഭാഗവുമായി അദ്ലിയ അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .

രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 450 ഓളം പ്രവാസികൾക്ക് ഉള്ള പരിശോധനകൾ നടന്നു. സൗജനൃ മെഡിക്കല്‍ പരിശോധന ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രെഷര്‍ എന്നീ പതിവ് പരിശോധനകള്‍ കൂടാതെ ടോട്ടല്‍ കൊളസ്‌ട്രോള്‍, ക്രിയാറ്റിനിന്‍ (കിഡ്നി) , എസ്.ജി.പി.റ്റി. (കരള്‍), യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ് എന്നിവയുടെ പരിശോധനയും പ്രതൃേകമായി ഉള്‍പ്പെടുത്തിയിരുന്നു.

ബഹ്‌റൈൻ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി ഫൈസൽ എഫ് എം, ട്രെഷറർ ഷൈജു, മെഡിക്കൽ കൺവീനർ മണിക്കുട്ടൻ, അൽ ഹിലാൽ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ ലിജോ എന്നിവർ ക്യാംപിന് നേതൃത്വം നൽകി. മറ്റു എക്സിക്യു്ട്ടീവ് അംഗങ്ങൾ ആയ ടിറ്റോ, പ്രജിൽ, അരുൺ തൈക്കാട്ടിൽ , അരുൺ നെയ്യാർ, വൈശാഖ്, സോനു, ഹരി, വിഷ്ണു, രതീഷ്, രഞ്ജിത്, സുബിൻ, തുളസീദാസ്, ദീപക്, അനീഷ്, എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. സാമൂഹ്യ പ്രവർത്തകരായ ബിജു മലയിൽ, സുനിൽ കുമാർ, രാജീവൻ എന്നിവർ ക്യാമ്പ് സന്ദര്ശിച്ചു ആശംസകള്‍ നേര്‍ന്നു.

×