Advertisment

ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

New Update

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ ലാല്‍ കെയെര്‍സിന്‍റെ ആഭിമുഖ്യത്തില്‍ ഹിദ്ദ്, ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ടരുമായി സഹകരിച്ചു കൊണ്ട് സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

publive-image

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉള്ള നാലാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പായിരുന്നു ഇത്. രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ നടന്ന ഈ ക്യാമ്പില്‍ ഏകദേശം 200 ഓളം പേര്‍ പങ്കെടുത്തു.

മെഡിക്കല്‍ ക്യാമ്പില്‍ പതിവ് പരിശോധനകള്‍ കൂടാതെ ദന്തപരിശോധനയും ലഭ്യമായിരുന്നു.ദാര്‍ അല്‍ ഷിഫ ജനറല്‍ മാനേജര്‍ അഹമദ്‌ ഷമീര്‍ , മാര്‍ക്കറ്റിംഗ് & ബിസിനസ്‌ ടെവെലപ്പ്മെന്റ്റ് മാനേജര്‍ മുഹമ്മദ്‌ രജുല്‍, ഡോ.സുജെയ്, ഡോ. സ്മിത, ഡോ. പ്രിന്‍സ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് പ്രസിഡന്റ്‌ ജഗത് കൃഷ്ണ കുമാര്‍, ട്രെഷറര്‍ ഷൈജു, മറ്റു എക്സിക്യുടിവ് അംഗങ്ങള്‍ ആയ ടിറ്റോ, പ്രജില്‍, അരുണ്‍ തൈക്കാട്ടില്‍, മണിക്കുട്ടന്‍, അരുണ്‍ നെയ്യാര്‍, ഹരികൃഷ്ണന്‍, രാജു, അജീഷ്, സോനു, വൈശാഖ്, ഗോപേഷ്, സുബിന്‍, നന്ദന്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

Advertisment