Advertisment

വേള്‍ഡ് മലയാളി കൗണ്‍സില്‍ 'വര്‍ണ്ണം 18' ന് വിദ്യാർത്ഥികളുടെ നിറഞ്ഞ സാന്നിധ്യം

New Update

ബഹ്റൈന്‍:  വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് വര്‍ഷം തോറും നടത്തി വരുന്ന ചിത്രരചനാ മത്സരത്തിന്‍റെ ഭാഗമായി "വര്‍ണ്ണം 18" എന്ന പേരില്‍ മാഹൂസ് ഗ്ളോബല്‍ ഇന്‍സ്റ്റിറ്റൃൂട്ടില്‍ വെച്ചു നടത്തിയ ചിത്രരചനാ മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.

Advertisment

publive-image

മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ നൂറിലധികം കുട്ടികൾ പങ്കെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്. എം ഫൈസല്‍ , സെക്രട്ടറി ജൃോതിഷ് പണിക്കര്‍, ട്രെഷറർ ബിജു മലയില്‍, കണ്‍വീനര്‍ ശൈലജാ ദേവി, ലേഡീസ് വിംഗ് പ്രസിഡണ്ട് റ്റിറ്റി വില്‍സണ്‍, ജഗത് കൃഷ്ണകുമാര്‍, ജൂലിയറ്റ് തോമസ്, ഷൈനി നിതൃന്‍, ബാലചന്ദ്രന്‍ കുന്നത്ത്, മൃദുല ബാലചന്ദ്രന്‍ ,ലീബ രാജേഷ്, ജോസ്മി ലാലു, വിജി രവി, ജസ്ലി കലാം എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

റീന രാജീവ് ,ഷില്‍സ റിലീഷ്, ഷൈജു കന്‍പത്ത് , മണികുട്ടന്‍, രാജീവന്‍ എന്നിവര്‍ നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉടൻ നടക്കുന്ന ആഘോഷ പരിപാടിയില്‍ വച്ചു വിതരണം ചെയ്യുമെന്നും സംഘാടര്‍ അറിയിച്ചു.

publive-image

publive-image

Advertisment