Advertisment

വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ലി, ഫേബ്രിക് പെയിന്‍റിങ്ങ് ശ്രദ്ധയമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രതിമാസ പരിപാടികളുടെ ഭാഗമായി ഡബ്ല്യു.എം.സി ലേഡീസ് വിങ്ങ്, കെ.സി.എ ലേഡീസ് വിങ്ങുമായി സഹകരിച്ച് നടത്തിയ വാര്‍ലി / ഫേബ്രിക് പെയിന്‍റിങ്ങ് പരിശീലന ക്ളാസ്സ് സ്ത്രീകളുടെ പന്‍കാളിത്തം കൊണ്ടും വ്യത്യസ്ഥത കൊണ്ടും ശ്രദ്ധേയമായി.

Advertisment

publive-image

വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗം പ്രസിഡണ്ട് റ്റിറ്റി വില്‍സണ്‍ ,സെക്രട്ടറി ശൈലജാദേവി , ജൂലിയറ്റ് തോമസ് , ജയശ്രീ സോമനാഥ്, നീന എമില്‍, സതി വിശ്വനാഥ് , വിജി രവി എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

വാര്‍ലി പെയിന്‍റിങ്ങ് ക്ളാസ്സ് എടുത്ത ടെസ് ജോസിന് കെ.സി.എ പ്രസിഡണ്ട് സേവി മാത്തുണ്ണിയും, ഫേബ്രിക് പെയിന്‍റിങ്ങ് ക്ളാസ്സ് എടുത്ത റെന്യ ശീജിതിന് ഡബ്ല്യു. എം.സി. ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം. ഫൈസലും ഉപഹാരങ്ങള്‍ കൈമാറി. ജഗത് കൃഷ്ണകുമാര്‍, ബിജു മലയില്‍, ബാലചന്ദ്രന്‍ കുന്നത്ത്, വില്‍സണ്‍ എന്നിവര്‍ പരിപാടികൾ നിയന്ത്രിച്ചു.

Advertisment