Advertisment

സാമൂഹ്യ മാധ്യമങ്ങളിൽ കുട്ടികൾക്ക് നിയന്ത്രണം അനിവാര്യം

author-image
admin
New Update

കൽബ: സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുട്ടികൾക്ക് നിയന്ത്രണവും രക്ഷിതാക്കളുടെ ശ്രദ്ധയും അനിവാര്യമാണെന്നും സാമൂഹ്യ പ്രതിബദ്ധതയും സഹജീവി സ്നേഹവും പഠ്യേതര കലാ സാംസ്‌കാരിക സാഹിത്യ പ്രകൃതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് താല്പര്യം വളർത്തുകയും വേണമെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ജനറൽ സെക്രട്ടറി കെ അബൂബക്കർ പറഞ്ഞു.

Advertisment

publive-image

ക്ലബ്ബിന്റെ കീഴിലുള്ള ചിൽഡ്രൻസ് ഫോറത്തിന്റെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സർഗാത്മക കഴിവുകളെ പരിപോഷി പ്പിക്കുന്നതിനുള്ള എല്ലാ സൗകര്യവും ക്ലബ് ചെയ്തു വരുന്നുണ്ട്. അവസങ്ങൾ ഉപയോഗപ്പെടുത്തേണ്ടത് കുട്ടികളും അവരുടെ രക്ഷിതാക്കളുമാണെന്നും അദ്ദേഹം തുടർന്നു.

ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വി ഡീ മുരളീധരൻ , ആന്റണി സി എക്സ് തുടങ്ങിയവർ പ്രസംഗിച്ചു.കെ പി മുജീബ് സ്വാഗതവും ലേഡീസ് ഫോറം കൺവീനർ ഷൈല സവാദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി സായിദ് സവാദ് (ജനറൽ കൺവീനർ), ശ്രദ്ധ ബാബു, അഫ്‌സാന റംസി , അനസ് സൈനുദ്ധീൻ, മഹേഷ് മോഹൻദാസ് തുടങ്ങിയവരെ കൺവീനർ മാരായും തെരെഞ്ഞെടുത്തു.

ഫാത്തിമ മെഹറിൻ , ഫാത്തിമ സവാദ്, അശ്വിൻ അനിൽ കുമാർ , അമൽ സൈനുദ്ധീൻ, അനഘ സജി, ആരോമൽ ചന്ദ്രൻ, എമി ,മിൻഹ ഫാത്തിമ , അംന മൊയ്‌ദീൻ, ഇസ്ര ഫാത്തിമ, തുടങ്ങിയവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു.

Advertisment