Advertisment

ഷാർജ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ:  ഷാർജ കെ.എം സി സി കോഴിക്കോട് ജില്ല കമ്മിറ്റി 2018-2021 വർഷത്തേക്കുള്ള പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ നേതൃത്വം നിലവിൽ വന്നു .

Advertisment

publive-image

ടി ഹാഷിം വടകര (പ്രസിഡണ്ട്)

നസീർ കുനിയിൽ നാദാപുരം (ജനറൽ സെക്രട്ടറി)

അഷ്റഫ് അത്തോളി ബാലുശ്ശേരി (ട്രഷറർ )

ഖാസിം ഈനോളി കുറ്റ്യാടി (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെയും സഹ ഭാരവാഹികളായി സുബൈർ തിരുവങ്ങൂർ, കൊയിലാണ്ടി (സീനിയർ വൈസ് പ്രസിഡണ്ട്) ഇസ്മായിൽ എടച്ചേരി, സി കെ കുഞ്ഞബ്ദുല്ല, അബ്ദുല്ല ശമൽ, ഫൈസൽ കോടശ്ശേരി (വൈസ് പ്രസിഡണ്ടുമാർ) മുസ്തഫ പൂക്കാട്, അസ്ലം എം.പി വി ,സിറാജ് ജാതിയേരി, ഇസ്മായിൽ കാട്ടിൽ (സെക്രട്ടറിമാർ) എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

റിട്ടേണിംഗ് ഓഫീസ്സർ ബഷീർ ഇരിക്കൂർ, നിരീക്ഷകൻമാരായി ഖാദർ ചക്കനാത്ത്, യാസീൻ വട്ടം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഷാർജയിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ പ്രസിഡണ്ട് ടി ഹാഷിം ആധ്യക്ഷം വഹിച്ചു.

ഷാർജ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ടി കെ അബ്ദുൾ ഹമീദ് യോഗം ഉൽഘാടനം ചെയ്തു. തൃശൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് സി എഛ് റഷീദ് സാഹിബ്, യു. എ. ഇ കെ.എം സി സി സെക്രട്ടറി മുസ്തഫ മുട്ടുങ്ങൽ, ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി പ്രസംഗിച്ചു.ജനറൽ സെക്രട്ടറി കെ.അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് സഹദ് പുറക്കാട്, കെ.ടി.കെ മൂസ്സ, നിസാർ വെളളികുളങ്ങര, മൂസ്സ പളളിക്കര, നൗഷാദ് കാപ്പാട്, ടി.കെ അബ്ബാസ്, ഷാഫി വള്ളിക്കാട്, റിയാസ് കാന്തപുരം, ഹാഷിം പുന്നക്കൽ പ്രസംഗിച്ചു. ട്രഷറർ അഷ്റഫ് അത്തോളി നന്ദി പറഞ്ഞു.

Advertisment