Advertisment

കുവൈറ്റില്‍ നിന്ന് 7 വര്‍ഷത്തിനകം 15 ലക്ഷം പ്രവാസികളെ ഒഴിവാക്കാന്‍ നടപടി. 6 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് പുറത്തുപോകേണ്ടി വരും. സ്വദേശിവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലാതെ കുവൈറ്റ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കുവൈറ്റില്‍ സ്വദേശി, വിദേശി അനുപാതം തുല്യതയിലെത്തിക്കുന്നതിനായി 7 വര്‍ഷത്തിനകം 1.5 ദശലക്ഷം പ്രവാസികളെ രാജ്യത്ത് നിന്ന് ഒഴിവാക്കാന്‍ നടപടി.  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ അഭിപ്രായം ആരായാന്‍ നിയമനിര്‍മ്മാണ സമിതി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

നിലവില്‍ രാജ്യത്ത് 14 ലക്ഷം സ്വദേശികളും 32.44 ലക്ഷം വിദേശികളുമാണുള്ളത്. ഇത് തുല്യതയിലെത്തിക്കാനാണ് നടപടി ആരംഭിച്ചിരിക്കുന്നത്. 7 വര്‍ഷത്തിനകം സ്വദേശികളുടെ എണ്ണം 14 ല്‍ നിന്നും 17 ലക്ഷമായി ഉയരുന്നതായാണ് കണക്കുകൂട്ടല്‍.

അപ്പോഴേക്കും വിദേശികളുടെ എണ്ണവും ഇതേ നിലവാരത്തില്‍ എത്തിക്കാനാണ് നടപടി ആരംഭിച്ചിരിക്കുന്നത്. അതിനായി 15 ലക്ഷം പ്രവാസികളുടെ കുറവ് വരുത്തണമെന്നാണ് നിഗമനം.

അതിനുപുറമേ ഏതെങ്കിലും ഒരു രാജ്യത്ത് നിന്നുള്ള പ്രവാസികളുടെ എണ്ണം സ്വദേശി ജനസംഖ്യയുടെ 25 ശതമാനത്തിലധികമാകാന്‍ പാടില്ലെന്നാണ് മറ്റൊരു നിര്‍ദ്ദേശം ഉയര്‍ന്നിട്ടുള്ളത്. അത് പ്രാവര്‍ത്തികമാക്കിയാല്‍ ഇന്ത്യന്‍, ഈജിപ്ഷ്യന്‍ പ്രവാസികളെയാണ് ഗുരുതരമായി ബാധിക്കുക.

അങ്ങനെ വന്നാല്‍ 6 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്കും 3 ലക്ഷത്തോളം ഈജിപ്ത്കാര്‍ക്കും കുവൈറ്റില്‍ നിന്ന് പുറത്തുപോകേണ്ടി വരും. സ്വദേശിവത്കരണം  സര്‍ക്കാര്‍ മേഖലയ്ക്ക് പുറമേ സ്വകാര്യ മേഖലയില്‍ കൂടി ശക്തമാക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നത്.

Advertisment