കുവൈറ്റ് കൊടുംതണുപ്പിലേക്ക്. തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയെന്ന്‍ റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, January 12, 2019

കുവൈറ്റ്:  കുവൈറ്റ് കൊടുംതണുപ്പിലേക്ക്.  മിക്ക മേഖലകളിലും രാത്രി 3 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. മരുഭൂമികളിലും അബ്ദലി, വഫ്ര മേഖലകളിലും തണുപ്പ് കൂടുതലായിരുന്നു.  രാവിലെ 8 മണിയോടെ താപനില 9 ലേക്ക് ഉയര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു.  തണുപ്പ്‌ കൂടിയതോടെ കാലാവസ്ഥാ രോഗങ്ങള്‍ മൂലം ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ആശുപത്രികളില്‍ വര്‍ധിച്ചിട്ടുണ്ട്.

×