കുവൈറ്റ്‌ കാഞ്ഞങ്ങാട് സാധു സംരക്ഷണ സംഘം 50 ന്റെ നിറവിൽ. പുതിയ കമ്മിറ്റി നിലവിൽ വന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, January 12, 2019

കുവൈറ്റ്‌: കുവൈറ്റ്‌ കാഞ്ഞങ്ങാട് സാധു സംരക്ഷണ സംഘം 50 ന്റെ നിറവിൽ. സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഖാലിദ് കൂളിയങ്കാലിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം കൊണ്ടു.

പ്രസിഡന്റ്‌ മജീദ് സി. എച്, ജനറൽ സെക്രട്ടറി കമറുദ്ധീൻ സി, ട്രെഷറർ ഫൈസൽ സി. എച്, ഓർഗനൈസിംഗ് സെക്രട്ടറി ഹാരിസ് മുട്ടുംതല, വൈസ് പ്രെസിഡന്റുമാർ മുഹമ്മദ്‌ ആവിക്കൽ, അബ്ദുൽ റഹ്‌മാൻ പി. എച്., സുബൈർ കള്ളാർ, ജോയിന്റ് സെക്രട്ടറിമാർ ഹസ്സൻ ബെല്ല, മുഹമ്മദ് ഹദ്ദാദ്‌, മുഹമ്മദ്‌ അലി, ഫിനാൻസ് സെക്രട്ടറി ഷംസു ബദരിയ ഓഡിറ്റർ ഹനീഫ പാലായി എന്നിവരെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ ഫൈസൽ സി. എച്ചിന്റെ അധ്യക്ഷതയിൽ അഡ്വൈസറി ചെയർമാൻ മഹമൂദ് അബ്ദുള്ള അപ്സര യോഗം ഉത്ഘാടനം ചെയ്തു. കഴിഞ്ഞ വാർഷിക റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി സുബൈർ കള്ളാർ അവതരിപ്പിച്ചു.

×