Advertisment

ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് മെട്രോ മുഹമ്മദ് ഹാജിക്ക് സമ്മാനിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്:  ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് മെട്രോ മുഹമ്മദ് ഹാജിക്ക് കുവൈത്ത് സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് കെ.എം.സി.സി. കുവൈത്ത് അബ്ബാസിയ മറീന ഹാളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ മഹാസമ്മേളനത്തിൽ ഫർവാനിയ ഗവർണർ ഓഫീസ് അഡ്മിസ്ട്രേറ്റീവ് മാനേജർ അലി അക്ബർ സമ്മാനിച്ചു.

Advertisment

publive-image

<കുവൈത്ത് സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് കെ.എം.സി.സി. അബ്ബാസിയ മറീന ഹാളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ മഹാസമ്മേളനത്തിൽ ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് മെട്രോ മുഹമ്മദ് ഹാജിക്ക് ഫർവാനിയ ഗവർണർ ഓഫീസ് അഡ്മിസ്ട്രേറ്റീവ് മാനേജർ അലി അക്ബർ സമ്മാനിക്കുന്നു>

മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ എം.പി.അബ്ദുസ്സമദ് സമദാനിയും, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസും സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി.2017ല് അതിന്റെ നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ മേഖലയില് വ്യക്തിമുദ്ര പതിച്ചവരെ ആദരിക്കുന്നതിനായി ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ്ന് തുടക്കം കുറിച്ചത്.

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ദേശീയ സാമിതിയംഗം, ചന്ദ്രിക ഡയറക്ടർ ഇന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നുവെന്നും അവാർഡ് ജേതാവിനെ പരിചയപ്പെടുത്തിക്കൊണ്ട് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരു നിയോഗം പോലെ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ സേവനശൈലിയാണ് ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് ജേതാവ് മെട്രോ മുഹമ്മദ് ഹാജിയുടേതെന്നും, അതാണ് അദ്ദേഹത്തെ മറ്റു വ്യവസായ പ്രമുഖരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നും സമദാനി കൂട്ടിച്ചേർത്തു.

സയ്യിദ് നാസർ അൽ മഷ് ഹൂർ തങ്ങൾ ആശംസകളർപ്പിച്ച് സംസാരിച്ചു. കുവൈത്ത് സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഫര്‍വാനിയ ഗവര്‍ണര്‍ ഓഫീസ് ഫർവാനിയ അഡ്മിസ്ട്രേറ്റീവ് മാനേജർ അലി അക്ബർ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ അഡ്വക്കേറ്റ് ജോൺ തോമസിനെ ചടങ്ങിൽ ആദരിച്ചു.

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

Advertisment