Advertisment

കുവൈറ്റില്‍ ശബാബ് വാരിക ഹസ്സാവിയ ശാഖ പ്രചരണോദ്ഘാടനം നിര്‍വഹിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്:  ഇസ്ലാമിക വാരികയായ ശബാബിന്‍റെ ഹസ്സാവിയ ശാഖ പ്രചരണോദ്ഘാടനം എം.എസ്.എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍ മാനാഫ് കൂളിമുട്ടത്തിന് നല്‍കി നിര്‍വ്വഹിച്ചു. മാധുര്യമുള്ള കുടുംബം എന്ന വിഷയത്തില് റിഹാസ് പുലാമന്തോള്‍ ക്ലാസെടുത്തു.

സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി, ജനറല്‍ സെക്രട്ടറി സിദ്ധീഖ് മദനി, ടി.എം. അബ്ദുറഷീദ്, യൂ.പി മുഹമ്മദ് ആമിര്‍ എന്നിവര്‍ സംസാരിച്ചു. ഇവിടെ പണം അടച്ചാല്‍ നാട്ടിലെ അഡ്രസ്സില്‍ ശബാബ് വാരിക, പുടവ കുടുംബ മാസിക എന്നിവ പോസ്റ്റല്‍ വഴി എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment