Advertisment

ബന്ധങ്ങളെ ശക്തിപ്പെടുത്തി സമർപ്പിതരാകുക: ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലീത്താ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌ സിറ്റി:  പരസ്പരം ബന്ധങ്ങളെ ശക്തിപ്പെടുത്തി ദൈവസന്നിധിയിൽ സമർപ്പിത മനോഭാവത്തോടെ ജീവിതം നയിക്കുവാൻ ഇടയാകണമെന്ന്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപോലീത്താ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്‌ ആഹ്വാനം ചെയ്തു.

Advertisment

കുവൈറ്റ്‌ സെന്റ് ജെയിംസ് മാർത്തോമാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്കൂളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസമണ്ണിൽ ലഭിച്ചിരിക്കുന്ന സൗഭാഗ്യങ്ങൾ അപരനുമായി പങ്ക് വെക്കുമ്പോഴാണ് ദൈവഹിതം നിറവേറപ്പെടുന്നത് എന്ന് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്താ പ്രസ്താവിച്ചു. ഇടവക വികാരി റവ. ഷിബു കെ. അധ്യക്ഷത വഹിച്ചു.

ഈ രാജ്യത്ത് വിവിധ മതവിഭാഗങ്ങളിൽ പെട്ടവർ അനുഭവിക്കുന്ന ആരാധന സ്വാതന്ത്ര്യത്തിന് കുവൈറ്റിലെ ഭരണാധികാരികളോട് പ്രവാസികൾ കടപ്പെട്ടവരായിരിക്കണമെന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു. വെരി. റവ. ഡോ. സി. കെ. മാത്യു സ്മരണിക ശ്രീ. മാമ്മൻ തോമസിന് നൽകി പ്രകാശനം ചെയ്തു.

റവ. ജിജി മാത്യു, റവ. സാം തോമസ്‌, റവ. ബൈജു സാമുവേൽ, റവ. ബ്ലസൻ റ്റി., റവ. തോമസ്‌ പ്രസാദ്, റവ. ഫാ. എൽദോ പാലയിൽ, റവ. ഫാ. ജിജു ജോർജ്, റവ. ഫാ. ജോൺ ജേക്കബ്, ഗായകൻ ഇമ്മാനുവേൽ ഹെന്ററി, ഭദ്രാസന കൗൺസിൽ അംഗം എബ്രഹാം വർഗീസ്, ജോൺസൺ ജോൺ പുത്തേത്ത്‌,

ഇടവക വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ ബിജുമോൻ സി. ജോൺ, ഇടവക സെക്രട്ടറിയും സ്മരണിക കൺവീനറും ആയ അഡ്വ. റെജി എബ്രഹാം, ഇടവക ട്രസ്റ്റിമാരും, ഫിനാൻസ് കൺവീനറന്മാരുമായ മാത്യു ഈപ്പൻ, സിറിൽ ബി. മാത്യു, അത്മായ ശുശ്രുഷകനും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ബേബിക്കുട്ടി ദാനിയേൽ എന്നിവർ പ്രസംഗിച്ചു.

വിനോദ-കലാപരിപാടികളും, ലേലങ്ങളും, നറുക്കെടുപ്പുകളും, തത്സമയ സമ്മാനങ്ങളും, വ്യത്യസ്ത ഭക്ഷണപദാർത്ഥങ്ങളുടെ വില്പനയും ആദ്യഫലപ്പെരുന്നാളിന്റെ സവിശേഷതയായിരുന്നു.

വി. ഐ. പി. കൂപ്പണുകളിലൂടെ ലഭിച്ച തുക കിഡ്നി രോഗികളുടെ ഡയാലിസിസിന് വേണ്ടി നൽകുന്നതാണെന്ന് ഇടവക സെക്രട്ടറി അഡ്വ. റെജി എബ്രഹാമും, ട്രസ്റ്റിമാരായ മാത്യു ഈപ്പനും സിറിൽ ബി. മാത്യുവും അറിയിച്ചു.

വൈകിട്ട് നടന്ന സംഗീത വിരുന്നിന് ഗായകൻ ഇമ്മാനുവേൽ ഹെന്ററി നേതൃത്വം നൽകി. കുവൈറ്റിലെ യുവഗായികമാരായ മെർലിൻ എബ്രഹാമിന്റെയും ലേയ ഹണിയുടെയും ഗാനങ്ങളും സംഗീത വിരുന്നിനെ ആകർഷകമാക്കി.

ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ആദ്യഫലപ്പെരുന്നാളിന്റെ ക്രമീകരണങ്ങൾക്ക് ഇടവക വികാരി റവ. ഷിബു കെ. ചെയർമാനായുള്ള 11 സബ്‌കമ്മിറ്റികൾ നേതൃത്വം നൽകിയതായി ജനറൽ കൺവീനർ ബിജുമോൻ സി. ജോൺ, പ്രോഗ്രാം കൺവീനർ ബേബിക്കുട്ടി ദാനിയേൽ എന്നിവർ അറിയിച്ചു.

Advertisment