Advertisment

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കുവൈറ്റ് മന്ത്രിസഭ രാജിവച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കുവൈറ്റ് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹാണു അൽപ നേരം മുമ്പ്‌ സർക്കാറിന്റെ രാജി അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹ്മദ് അൽ സബാഹിനു സമർപ്പിച്ചത്‌.

Advertisment

publive-image

ആഭ്യന്തര മന്ത്രിയടക്കം മൂന്ന് മന്ത്രിമാർക്കെതിരെ പാർലമെന്റിൽ കുറ്റവിചാരണ നടക്കാനിരിക്കെയാണ് നാടകീയമായി മന്ത്രിസഭയുടെ രാജി. കഴിഞ്ഞ ദിവസം കുറ്റവിചാരണയുടെ ഭാഗമായി പൊതുമരാമത്ത് മന്ത്രി ജിനാൻ അൽ ബുഷഹരി രാജി വച്ചിരുന്നു.

ഇതേ തുടർന്ന് രണ്ടു മന്ത്രിമാർക്കെതിരെ കൂടി കുറ്റവിചാരണ നടക്കാനിരിക്കുകയായിരുന്നു. മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനായി സർക്കാരിന്റെ രാജി പ്രധാനമന്ത്രി പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് അമീറിന് സമർപ്പിച്ചതായും സർക്കാർ വക്താവ് താരിഖ് അൽ മുസാറം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Advertisment