Advertisment

ആംസ് ഫോര്‍ യു കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കുവൈറ്റിലും കേരളത്തിലും 3 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന പ്രകൃതി സ്‌നേഹികളുടെയും മനുഷ്യ സ്‌നേഹികളുടെയും കൂട്ടായ്മയായ ആംസ് ഫോര്‍ യു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisment

റിഗ്ഗായ് സിംഫണി ഹാളില്‍ നടന്ന വാര്‍ഷികപൊതുയോഗത്തില്‍ അലക്‌സ്‌ജോണ്‍ പ്രസിഡന്റായും രമേശ്‌നായരെ ജനറല്‍ സെക്രട്ടറിയായും വട്ടിയൂര്‍ക്കാവ് കൃഷ്ണകുമാറിനെ ട്രഷററായും തെരഞ്ഞെടുത്തു.

publive-image

ചാരിറ്റി കണ്‍വീനര്‍ വ്രജേഷ് നമ്പ്യാര്‍, മീഡിയ കണ്‍വീനര്‍ ബിജു മേനോന്‍, കള്‍ച്ചറല്‍ കണ്‍വീനര്‍ രാജേഷ് നായര്‍ എന്നിവരെയും സജീവ് നായര്‍, പ്രശാന്ത് ജെ ആര്‍, മനോജ് കുമാര്‍, ബിലാല്‍ മീരാന്‍, ഗിരീഷ് കുമാര്‍, മഞ്ജു പ്രേം, എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു.

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ഡോക്ടര്‍ കൃഷ്ണകുമാര്‍, ഷെമേജ് കുമാര്‍ കെ. കെ, രാജേഷ് രഘുനാഥ്, പ്രേം സുകുമാര്‍, സഞ്ജിത് കൃഷ്ണന്‍ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

Advertisment