Advertisment

കുവൈറ്റില്‍ മകളെ ബലാല്‍ത്സംഗം ചെയ്ത പ്രവാസിക്ക് വധശിക്ഷ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  മകളെ ബലാല്‍ത്സംഗം ചെയ്ത കേസില്‍ ബംഗ്ലാദേശി പൌരന് വധശിക്ഷ വിധിച്ചു. ഫിളിപ്പീനിയായ ഭാര്യയുടെ പരാതിയിലാണ് ബംഗ്ലാദേശി പൌരന് കുവൈറ്റ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisment

publive-image

ദമ്പതികളുടെ 9 വയസ് മാത്രം പ്രായമുള്ള മകളെ പിതാവ് ബലാല്‍ത്സംഗം ചെയ്തുവെന്നാണ് കേസ്.  കുറ്റകൃത്യം കണ്ടെത്തിയ ഭാര്യ ഭര്‍ത്താവിനെതിരെ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

 

 

Advertisment