Advertisment

ബീച്ചസ് ക്ലീനപ്പ് കൂട്ടായ്മയിൽ തിരുവനന്തപുരം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി

New Update

കുവൈറ്റ്:  " Our Country Deserves better " ഇസ്ത അൽ വത്താനിയ എന്ന പേരിൽ എന്‍ ബി കെ ബാങ്കിന്റെ സ്പോൺസർഷിപ്പിൽ കുവൈറ്റിലെ പരിസ്ഥിതി പ്രകൃതി സ്നേഹികളും കുവൈറ്റ് സ്വദേശികളുടെ എഞ്ചിനീയേഴ്സ് അസോസിയേഷനും കുവൈറ്റ് യൂണിവേഴ്സിറ്റി അദ്ധ്യാപക വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുപത് ഓർഗനൈസേഷൻ പങ്കെടുത്ത ബീച്ചസ് ക്ലീനപ്പ് കൂട്ടായ്മയിൽ സ്വഛ് ഭാരതത്തിൽ നിന്നും കേരളത്തിലെ തിരുവനന്തപുരം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (Texas) ന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി.

Advertisment

publive-image

ഇതാദ്യമായാണ് ഒരു ഇന്ത്യൻ അസോസിയേഷൻ സ്വദേശികളോടൊപ്പം കുവൈറ്റിന്റെ പരിസ്ഥിതി നവീകരണ ശ്രമത്തിൽ തോളോട് തോൾ ചേർന്ന് മാനുഷിക മൂല്യമുയർത്തിപ്പിടിച്ച് തങ്ങളോടൊപ്പം സഹകരിച്ചതെന്ന് കുവൈറ്റ് എൺ വയോൺമെൻറ് പ്രൊട്ടക്ഷൻ പ്രതിനിധികളായ എഞ്ചിനീയർ ഹാദിയും എഞ്ചിനീയർ സാറയും അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ കീർത്തി ഉയർത്തിപിടിക്കാൻ ഈ പരിശ്രമം ഉപകരിച്ചുവെന്ന് Texaട ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ അഭിപ്രായപ്പെട്ടു. തുടർന്നും ഇതേ പോലെയുള്ള പ്രവർത്തനങ്ങളിൽ കേരള ജനത കുവൈറ്റ് സ്വദേശി കളോടൊപ്പം ഉണ്ടാകുമെന്ന് ടെക്സാസ് പ്രസിഡന്റ് ബിനു സുകുമാരൻ അറിയിച്ചു.

പ്രോഗ്രാം കൺവീനർ മുരളീധരൻ ,ട്രഷറർ മനോജ് കുറുപ്പ് ആശംസകൾ അർപ്പിച്ചു. കുവൈറ്റ് ഫ്രീ ട്രേഡ് സോൺ ബീച്ചിൽ നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് ഹരി ചെങ്ങന്നൂർ , ലോകകേരളാ സഭാംഗം ബാബു ഫ്രാൻസിസ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽപാരിസ്ഥിതിക പ്രവർത്തകർക്കും നാഷണൽ ഗാർഡ്, മെഡിക്കൽ ടീം, മറ്റ് എല്ലാ സ്വദേശി വിദേശി സമുഹത്തിന് ആശംസകൾ അറിയിച്ചു.

Advertisment