കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, October 12, 2018

കുവൈറ്റ്‌:  കൊല്ലം ജില്ലയിൽ പുത്തൂർ, കാരിക്കൽ കൂരോംവിള വീട്ടിൽ അച്ചൻകുഞ്ഞ്‌ ഉണ്ണൂണ്ണി (61) ഹൃദയാഘാതം മൂലം അന്തരിച്ചു. കുവൈറ്റ്‌ സിമന്റ്‌ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ : മിനി, മക്കൾ : അഞ്ജു, അജിനി. മൂത്ത മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി രണ്ടാഴ്ച്ച മുമ്പാണ്‌ തിരികെ എത്തിയത്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ വേണ്ടിയുള്ള നടപടികൾ നടന്നുവരുന്നു. സംസ്ക്കാരം പിന്നീട്‌ കാരിക്കൽ സെന്റ്‌. ജോർജ്ജ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ വെച്ച്‌ നടക്കും.

×