Advertisment

കുവൈറ്റില്‍ സ്വദേശി പൌരന്മാരില്‍ നിന്നും വൈദ്യുതി വാങ്ങാനൊരുങ്ങി ജലവൈദ്യുതി മന്ത്രാലയം. പുതിയ നീക്കം സൌരോജ്ജ വൈദ്യുതി ഉത്പാദനത്തില്‍ വന്‍ മുന്നേറ്റത്തിന് കാരണമാകും

New Update

കു​വൈറ്റ്:  രാജ്യത്ത് പൌരന്മാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങി വിതരണത്തിന് സജ്ജമാക്കാന്‍ കുവൈറ്റ് ജലവൈദ്യുതി മന്ത്രാലയത്തിന്റെ നീക്കം. പൌരന്മാര്‍ സൌരോജ്ജ പാനലുകള്‍ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്നും അവര്‍ക്ക് മിച്ചം വരുന്നത് വിലകൊടുത്ത് വാങ്ങി രാജ്യത്തിന്റെ ആവശ്യത്തിനായി ഉപയോഗിക്കാനാണ് പുതിയ നീക്കം.

Advertisment

publive-image

കു​വൈ​ത്ത് ശാ​സ്​​ത്ര ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ന്ത്രാ​ല​യം ഇതിനായുള്ള ന​ട​പ​ടി​ക​ൾക്ക് തുടക്കം കുറിച്ചതായി ജ​ല-​വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ലെ ടെ​ക്നി​ക്ക​ൽ നി​രീ​ക്ഷ​ണ വി​ഭാ​ഗം മേ​ധാ​വി എ​ൻ​ജി. ഇ​ഖ്ബാ​ൽ അ​ൽ ത​യ്യാ​ർ പറഞ്ഞു. സൗ​രോ​ർ​ജ ഉ​ൽ​പാ​ദ​ക​രായ പൌരന്മാരില്‍ നിന്നും മ​ന്ത്രാ​ല​യം വൈ​ദ്യു​തി വാ​ങ്ങു​ന്ന​തോടുകൂടി കൂടുതല്‍ പൌരന്മാര്‍ക്ക് സൌരോജ്ജ വൈദ്യുതി ഉത്പാദനത്തിലേക്ക് നീങ്ങാന്‍ ഇത് പ്രോത്സാഹനമായി മാറും എന്നാണ് കണക്കുകൂട്ടല്‍.

ഉ​പ​യോ​ഗം ക​ഴി​ഞ്ഞ്​ മി​ച്ചം​വ​രു​ന്ന വൈ​ദ്യു​തി വി​ൽ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ങ്ങു​ന്ന​തോ​ടെ കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ ഈ ​രം​ഗ​ത്തേ​ക്ക് വരും എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ലോകത്തിലെ തന്നെ മാതൃകാപരമായ പദ്ധതികളില്‍ ഒന്നാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഭാ​വി​യി​ൽ വൈ​ദ്യു​തി നി​ര​ക്കി​ൽ കു​റ​വു​ണ്ടാ​വാ​നും കാരണമാകും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി മാ​റാ​നും വ​ഴി​വെ​ക്കു​മെ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​​െൻറ വി​ല​യി​രു​ത്ത​ൽ.

അ​ൽ ശ​ഖാ​യ​യി​ലെ വ​ൻ​കി​ട സൗ​രോ​ർ​ജ പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി വാ​ങ്ങാ​നും ശാ​സ്​​ത്ര ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യു​ള്ള ക​രാ​റി​ൽ ഉ​ൾ​പ്പെ​ടും. കൂടാതെ വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും മു​ക​ളി​ൽ സൗ​രോ​ർ​ജ പ്ലാ​ൻ​റു​ക​ൾ സ്​​ഥാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​ക സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളെ മ​ന്ത്രാ​ല​യം ത​ന്നെ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​മെ​ന്ന് ഇ​ഖ്ബാ​ൽ അ​ൽ ത​യ്യാ​ർ പ​റ​ഞ്ഞു. നി​ര​വ​ധി സ്വ​ദേ​ശി​ക​ളാ​ണ് സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളി​ലൂ​ടെ ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി സ്വ​യം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്.

Advertisment